'വിവാഹവാര്‍ഷിക ആശംസകള്‍', അച്ഛനും അമ്മയ്‍ക്കുമൊപ്പം അനുഷ്‍ക ഷെട്ടി

Web Desk   | Asianet News
Published : Mar 16, 2021, 04:58 PM IST
'വിവാഹവാര്‍ഷിക ആശംസകള്‍', അച്ഛനും അമ്മയ്‍ക്കുമൊപ്പം അനുഷ്‍ക ഷെട്ടി

Synopsis

അച്ഛനും അമ്മയ്‍ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് അനുഷ്‍ക ഷെട്ടി.

തെന്നിന്ത്യൻ സിനിമ ലോകത്ത് മിന്നിത്തിളങ്ങുന്ന നടിയാണ് അനുഷ്‍ക ഷെട്ടി. ബാഹുബലിയടക്കമുള്ള നിരവധി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്‍തു. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായി അനുഷ്‍ക ഷെട്ടി. ഇപോഴിതാ അച്ഛനും അമ്മയ്‍ക്കുമൊപ്പമുള്ള അനുഷ്‍ക ഷെട്ടിയുടെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. അനുഷ്‍ക ഷെട്ടി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. അച്ഛനും അമ്മയ്‍ക്കും വിവാഹവാര്‍ഷിക ആശംസകള്‍ നേരുകയാണ് അനുഷ്‍ക ഷെട്ടി.

പ്രഫുല്ല- എ എൻ വിറ്റാല്‍ ഷെട്ടി ദമ്പതിമാരുടെ മകളാണ് അനുഷ്‍ക ഷെട്ടി. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷൻ ബിരുദധാരിയുമാണ്. യോഗ ഇൻസ്‍ട്രക്ടറെന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സൂപ്പര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു അനുഷ്‍ക ഷെട്ടി വെള്ളിത്തിരയിലെത്തിയത്. മാതാപിതാക്കള്‍ക്കൊപ്പമുള്ള തന്റെ ഫോട്ടോ അനുഷ്‍ക ഷെട്ടി തന്നെ ഷെയര്‍ ചെയ്‍തിരിക്കുകയാണ്. സന്തോഷകര‍മായ ജന്മദിന ആശംസകള്‍ അച്ഛാ, അമ്മാ എന്നാണ് അനുഷ്‍ക ഷെട്ടി എഴുതിയിരിക്കുന്നത്.

കുടുംബ ഫോട്ടോകള്‍ മുമ്പും അനുഷ്‍ക ഷെട്ടി ഷെയര്‍ ചെയ്‍തിട്ടുണ്ട്.

ഇപോഴിതാ അനുഷ്‍ക ഷെട്ടിയുടെ ഫോട്ടോ എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഹംസയായി പ്രണവ്, റഹ്മാനായി പൃഥ്വിരാജ്, മാധവന് പകരം മോഹൻലാലും ! ഇത് മോളിവുഡ് ധുരന്ദർ- വൈറൽ
ടോക്സിക് പാരന്‍റിങ്ങിൻ്റെ ഭീകരത ചർച്ച ചെയ്യുന്ന ചിത്രമാണ്, ഇമോഷൻസ് ആണ് 'വലതുവശത്തെ കള്ളനി'ലെ കണക്ടിങ് ഫാക്ടർ: ജീത്തു ജോസഫ്