'ഞങ്ങളുടെ ആദ്യത്തെ കണ്‍മണി, അപ്പയോടൊപ്പം എന്നും ഉണ്ടാകണം', ചിത്രങ്ങളുമായി അനുശ്രീ

By Web TeamFirst Published Dec 6, 2022, 10:57 AM IST
Highlights

വീട്ടിലെ ആദ്യത്തെ കണ്‍മണിക്ക് ജന്മദിന ആശംസകളുമായി അനുശ്രീ.

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അനുശ്രീ. സിനിമാ വാര്‍ത്തകള്‍ മാത്രമല്ല തന്റ കുടുംബത്തിലെ വിശേഷങ്ങളും അനുശ്രീ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്‍ക്കാറുണ്ട്. സഹോദരന്റെ മകന് ജന്മദിന ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍ അനുശ്രീ. തന്റെ കുഞ്ഞുവീട്ടിലെ ആദ്യത്തെ കണ്‍മണിയാണ് എന്ന് പറഞ്ഞാണ് അനുശ്രീ ജന്മദിന ആശംസകള്‍ നേരുന്നത്.

ആദികുട്ടാ..... അപ്പേടെ പൊന്നെ... സന്തോഷ ജന്മദിനം. ഞങ്ങടെ കുഞ്ഞുവീട്ടിലെ ആദ്യത്തെ കണ്മണി ആണ് നീ. എന്റെ ആദ്യത്തെ കുഞ്ഞ്. എപ്പഴും എന്റെ പൊന്നിന് എന്ത് ആവശ്യത്തിനും എന്നും അപ്പ ഉണ്ടാകും .. അനൂബ് അണ്ണനെക്കാളും, രുക്കുനേക്കാളും നീ എന്നെ സ്നേഹിച്ചാൽ മതി,,അവരൊക്കെ അത് കഴിഞ്ഞ് മതി. എന്നും എന്റെ പൊന്നിന് സന്തോഷത്തോടെ നമ്മുടെ കുടുംബത്തിൽ ചിരിച്ചു,കളിച്ചു ജീവിക്കാൻ കഴിയട്ടെ. എന്നും അപ്പയുടെ നെഞ്ചോട് ചേർന്ന് ഉറങ്ങാൻ കഴിയട്ടെ. എന്നും അപ്പയോടൊപ്പം ചേർന്ന് നിക്കാൻ എന്റെ ആദികുട്ടൻ ഉണ്ടാകട്ടെ എന്നും എഴുതിയാണ് കുഞ്ഞിനൊപ്പമുള്ള ഫോട്ടോകള്‍ അനുശ്രീ പങ്കുവെച്ചിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

അനുശ്രീയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് മോഹൻലാല്‍ നായകനായ 'ട്വല്‍ത്ത് മാനാ'ണ്. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തില്‍ നിര്‍ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച അനുശ്രീക്ക് ഏറെ പ്രശംസ ലഭിച്ചിരുന്നു. 'താര' എന്ന ഒരു ചിത്രമാണ് ഇനി അനുശ്രീയുടേതായി പ്രദര്‍ശനത്തിന് എത്താനുള്ളത്.

ദെസ്വിൻ പ്രേം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നായികയായ അനുശ്രീയുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ചിട്ടുള്ളതാണ് 'താര'. ദെസ്വിൻ പ്രേമിന്റേതാണ് ചിത്രത്തിന്റെ കഥയും. ബിനീഷ് പുതുപ്പണമാണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. ജെബിൻ ജെ ബി പ്രഭ ജോസഫാണ്  'താര നിര്‍മിക്കുന്നത്. സമീര്‍ പി എം ആണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍.  അന്റോണിയോ മോഷൻ പിക്ചേഴ്‍സ്, ക്ലോസ് ഷോട് എന്റര്‍ടെയ്‍ൻമെന്റ്സ്, സമീര്‍ മൂവീസ് എന്നീ ബാനറിലാണ് നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ ഷാൻ പുലിക്കൂടൻ. ചെന്നൈ നഗരത്തിൽ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന 'സിതാര'യിലൂടെയും 'ശിവ'യിലൂടെയുമാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. 'സിതാര'യായി അനുശ്രീ വേഷമിടുമ്പോള്‍ ചിത്രത്തിലെ നായകൻ 'ശിവ'യായി സനല്‍ അമൻ എത്തുന്നു. ഛായാഗ്രഹണം ബിബിൻ ബാലകൃഷ്‍ണൻ. വസ്‍ത്രാലങ്കാരം അഞ്‍ജന തങ്കച്ചൻ, കാസ്റ്റിംഗ് ഡയറക്ടർ ജെബിൻ ജെസ്‍മസ്, മേക്കപ്പ് മണികണ്ഠൻ മരത്താക്കര, ചീഫ് അസോസിയേറ്റ് ഡയറക്ടർ സജിത്ത് പഗോമേത്, പിആർഒ പ്രതീഷ് ശേഖർ.

Read More: വെള്ളത്തില്‍ ചാടി രസിച്ച് വിക്രമും സംഘവും, വീഡിയോ

click me!