വെള്ളത്തില്‍ ചാടി രസിച്ച് വിക്രമും സംഘവും, വീഡിയോ

By Web TeamFirst Published Dec 6, 2022, 9:52 AM IST
Highlights

വിക്രം നായകനായി 'തങ്കലാൻ' എന്ന ചിത്രമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

പ്രഖ്യാപനം തൊട്ടേ ശ്രദ്ധയാകര്‍ഷിച്ച ചിത്രമാണ് വിക്രം- പാ രഞ്‍ജിത്ത് കൂട്ടുകെട്ടിലുള്ളത്.  'തങ്കലാൻ' എന്ന ചിത്രത്തിന്റെ ഹൊഗനക്കല്‍ ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. വിക്രം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ഒരു വീഡിയോയും വിക്രം പങ്കുവെച്ചിട്ടുണ്ട്.

ഇന്ന് ഹൊഗനക്കല്‍ വെള്ളച്ചാട്ടത്തിന്റെ അടുത്ത് 'തങ്കലാൻ' ഷൂട്ടിംഗ് ഉണ്ടായിരുന്നു. അവിടത്തെ വെള്ളച്ചാട്ടം ഞങ്ങളെ മാടി വിളിച്ചു. ചിത്രീകരണം കഴിഞ്ഞ് പാക്ക് അപ്പ് എന്ന് കേട്ടപ്പോള്‍ ഞാൻ വെള്ളത്തിലേക്ക് ചാടി. ആദ്യം വെള്ളത്തില്‍ ഇറങ്ങാൻ തയ്യാറായിരുന്ന സുഹൃത്തുക്കള്‍ പിന്നീട് തിരിച്ചു കയറാൻ വിസമ്മതിക്കുകയായിരുന്നുവെന്ന് വിക്രം ട്വീറ്റ് ചെയ്യുന്നു.

இன்று ஒகேனக்கல் அருகில் படப்பிடிப்பு.கடினமாக இருந்தது என்று சொன்னால் மிகையாகாது. தண்ணீர் வா வா என்று அழைத்தது.‘Pack-up’ என்று கேட்டதும் ஒரே குதி.. தண்ணீரில். என் நண்பர்களை விடுவேனா என்ன?!அய்யோ வேண்டாம் என்று பதறிய சிலர் கடைசியல் தண்ணீரை விட்டு வர மறுத்துதான் மிச்சம். pic.twitter.com/6NCiU6ezGQ

— Vikram (@chiyaan)

സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍ രാജയാണ്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ ഇതുവരെ ഒരുങ്ങിയതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് നിര്‍മ്മാതാവ് ജ്ഞാനവേല്‍ രാജ മുൻപ് പറഞ്ഞത്.  പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.

മലയാളികളായ പാര്‍വതിയും മാളവിക മോഹനനും പ്രധാന സ്‍ത്രീ കഥാപാത്രങ്ങളാകുന്ന 'തങ്കലാൻ' എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ തുടങ്ങിയ താരങ്ങളും ഭാഗമാണ്. എ കിഷോർ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. എസ് എസ് മൂർത്തി കലാ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സഹ രചയിതാവാണ് തമിഴ് പ്രഭ.

Read More: ജീവിതത്തിലെ പരാജയങ്ങൾക്ക് മുന്നിൽ തോറ്റ് കൊടുക്കരുതെന്ന് ദിൽഷ, ശ്രദ്ധയാകര്‍ഷിച്ച് പുതിയ ചിത്രങ്ങൾ

click me!