അന്വേഷകരുടെ കഥ പറയാൻ ടൊവീനോ; 'അന്വേഷിപ്പിൻ കണ്ടെത്തും' ഫസ്റ്റ് ലുക്ക് പുറത്ത്

Published : Jan 21, 2021, 11:44 AM ISTUpdated : Jan 21, 2021, 11:50 AM IST
അന്വേഷകരുടെ കഥ പറയാൻ ടൊവീനോ; 'അന്വേഷിപ്പിൻ കണ്ടെത്തും' ഫസ്റ്റ് ലുക്ക് പുറത്ത്

Synopsis

ടൊവീനോയുടെ പിറന്നാളിനോടനുബന്ധിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തത്


ടൊവീനോ തോമസിനെ നായകനാക്കി നവാഗതനായ ഡാർവിൻ കുര്യാക്കോസ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. ടൊവീനോയുടെ പിറന്നാളിനോടനുബന്ധിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തത്. അന്വേഷിപ്പിൻ കണ്ടെത്തും എന്നാണ് ചിത്രത്തിന്റെ പേര്. 'അന്വേഷണങ്ങളുടെ കഥയല്ല,അന്വേഷകരുടെ കഥ  എന്നതാണ് തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ത്രില്ലർ ചിത്രത്തിന്റെ ടാഗ് ലൈൻ.

Here is the first look poster of #AnveshippinKandethum! 😊 'അന്വേഷണങ്ങളുടെ കഥയല്ല... അന്വേഷകരുടെ കഥ...' Thank you...

Posted by Tovino Thomas on Wednesday, 20 January 2021


ആദം ജോൺ, കടുവ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായ ജിനു വി. എബ്രഹാം ആണ് ഈ ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത്. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരൻ. പ്രശസ്ത തമിഴ് സംഗീതഞ്ജൻ സന്തോഷ് നാരായണൻ ആണ് സംഗീതം. അദ്ദേഹം സംഗീതം നിർവഹിക്കുന്ന ആദ്യ മലയാളചിത്രം കൂടിയാണിത്. എഡിറ്റിങ് സൈജു ശ്രീധരൻ. മോഹൻദാസ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രാലങ്കാരവും സജി കാട്ടാക്കട ചമയവും നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ പ്രൊഡക്‌ഷൻ കൺട്രോളർ ബെന്നി കട്ടപ്പനയാണ്.
 

 

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍