
ആലുവ: വയനാട്ടിലെ മേരിമാതാ കോളജിലെ ചടങ്ങിൽ തന്റെ പ്രസംഗത്തിനിടയ്ക്ക് കൂവിയ ഒരു കോളജ് വിദ്യാർത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി കൂവിപ്പിച്ച ചലചിത്ര താരം ടൊവിനോയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് എംഎല്‍എ.
താരങ്ങളും ജനപ്രതിനിധികളും ഉണ്ടാകുന്നത് ജനങ്ങളാൽ ആണ്. അതിൽ ഒരു വ്യക്തിയെ ആണ് ടൊവിനോ അവഹേളിച്ചതെന്ന് അന്‍വര്‍ സാദത്ത് ഫേസ്ബുക്കില്‍ കുറിച്ചു. അവിടെ ടൊവിനോ എന്ത് പറഞ്ഞു എന്നല്ല, കൂവിയിട്ടുണ്ടെങ്കി കൂവിയതിനു തക്കതായ മറുപടിയാണ് പറയേണ്ടിയിരുന്നത് അല്ലാതെ ഈ കാടത്തമല്ല കാണിക്കേണ്ടിയിരുന്നതെനന്നും അന്‍വര്‍ സാദത്ത് വിമര്‍ശിച്ചു.
ഇത് നോക്കി നിന്ന സബ് കളക്ടർ അത് തടയേണ്ടത് ആയിരുന്നു. അല്ലാതെ അത് ആസ്വദിക്കുകയല്ല വേണ്ടിയിരുന്നത്. ഒരാളെ പരസ്യമായി അവഹേളിച്ചപ്പോൾ നോക്കി നിന്നത് സബ് കളക്ടറുടെ ഭാഗത്ത് നിന്നുള്ള ഗുരുതരമായ വീഴ്ചയാണ്. ഈ വിഷയത്തിൽ ടൊവിനോ പരസ്യമായി മാപ്പ് പറയണമെന്നും കളക്ടർക്കെതിരെ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്‍വര്‍ സാദത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
താരങ്ങളും ജനപ്രതിനിധികളും ഉണ്ടാകുന്നത് ജനങ്ങളാൽ ആണ്. അതിൽ ഒരു വ്യക്തിയെ ആണ് ടോവിനോ അവഹേളിച്ചത് ടോവിനോ ഒരു പക്ഷെ നല്ല കാര്യമായിരിക്കാം പറഞ്ഞത്. അവിടെ ടോവിനോ എന്ത് പറഞ്ഞു എന്നല്ല അവിടെ കൂവിയിട്ടുണ്ടെങ്കി കൂവിയതിനു തക്കതായ മറുപടിയാണ് പറയേണ്ടിയിരുന്നത് അല്ലാതെ ഈ കാടത്തമല്ല കാണിക്കേണ്ടിയിരുന്നത്. ഇപ്പോഴത്തെ പ്രധാന നടൻമാർ ഉൾപ്പെടെ പല കലാകാരന്മാർക്കും ഇത് പോലെ കൂവൽ കിട്ടിയ സന്ദർഭം ഉണ്ടായിട്ടുണ്ട് അവരൊന്നും ജനങ്ങളോട് ഈ സമീപനം അല്ല എടുത്തത്.
ടോവിനോ തന്റെ സീനിയറും ജൂനിയറും ആയ സഹ പ്രവർത്തകരോട് ചോദിച്ചാൽ മനസ്സിലാകും.ഇത് നോക്കി നിന്ന സബ് കളക്ടർ അത് തടയേണ്ടത് ആയിരുന്നു അല്ലാതെ അത് ആസ്വദിക്കുകയല്ല വേണ്ടിയിരുന്നത്. ഒരാളെ പരസ്യമായി അവഹേളിച്ചപ്പോൾ നോക്കി നിന്നത് സബ് കളക്ടറുടെ ഭാഗത്ത് നിന്നുള്ള ഗുരുതരമായ വീഴ്ചയാണ്. കഴിഞ്ഞ ദിവസം ഞാൻ ഒരു ക്യാമ്പസ്സിൽ ചെന്നപ്പോൾ രണ്ട് കുട്ടികൾ എന്നെ കൂവിയപ്പോൾ നിങ്ങൾ എന്നെ കൂവിക്കൊളൂ ഞാൻ പറഞ്ഞ കാര്യത്തിൽ മാറ്റമില്ല എന്ന തക്കതായ മറുപടിയാണ് ഞാൻ കൊടുത്തത് ടോവിനോ കാട്ടിയ ഈ സമീപനം ഞാൻ എടുത്തില്ല ആയതിനാൽ ടോവിനോ ഈ വിഷയത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് ഈ വിഷയം അവസാനിപ്പിക്കണം എന്നാണ് എന്റെ അഭിപ്രായം. കളക്ടർക്കെതിരെ ഗവണ്മെന്റ് ഉചിതമായ നടപടി സ്വീകരിക്കണം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ