'ഇത് സംസ്‍കാരത്തെ കൊഞ്ഞനം കാട്ടല്‍'; രമേശ് പിഷാരടിയോട് അബ്‍ദുള്ളക്കുട്ടി

By Web TeamFirst Published Feb 5, 2021, 8:41 PM IST
Highlights

ഒരു പാറപ്പുറത്ത് ധ്യാനിക്കുന്നതുപോലെ ഇരിക്കുന്ന ചിത്രമാണ് പിഷാരടി പങ്കുവച്ചത്

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങളില്‍ ഒരാളാണ് രമേശ് പിഷാരടി. ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്ക് അദ്ദേഹമിടുന്ന തലക്കെട്ടുകള്‍ ആരാധകര്‍ പലപ്പോഴും ആഘോഷമാക്കാറുമുണ്ട്. അത്തരത്തിലൊരു പോസ്റ്റില്‍ എതിരഭിപ്രായം ഉന്നയിച്ചിരിക്കുകയാണ് ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി.

ഒരു പാറപ്പുറത്ത് ധ്യാനിക്കുന്നതുപോലെ ഇരിക്കുന്ന ചിത്രമാണ് പിഷാരടി പങ്കുവച്ചത്. 'മടിറ്റേഷന്‍ (ഓണ്‍ ദി റോക്സ്)' എന്നായിരുന്നു ചിത്രത്തിന് പിഷാരടി നല്‍കിയ തലക്കെട്ട്. ഈ കുറിപ്പിന്മേലാണ് അബ്ദുള്ളക്കുട്ടി വിമര്‍ശനുവുമായി എത്തിയത്. 

 

"പിഷാരടി നിങ്ങൾ നമ്മുടെ മഹാ സംസ്കാരത്തെ കൊഞ്ഞനം കാട്ടുകയാണ്", എന്നാണ് പിഷാരടിയുടെ കമന്‍റ് ബോക്സില്‍ അബ്ദുള്ളക്കുട്ടി കുറിച്ചത്. 34,000ല്‍ അധികം ലൈക്ക് കിട്ടിയ പോസ്റ്റിനു താഴെ എത്തിയ അബ്ദുള്ളക്കുട്ടിയുടെ കമന്‍റിന് താഴെയും റിയാക്ഷന്‍സും കമന്‍റുകളുമായി പിഷാരടി ആരാധകര്‍ എത്തുന്നുണ്ട്. താന്‍ സീരിയസ് ആയി പറഞ്ഞതാണെന്നും മെഡിറ്റേഷനെ 'മടിറ്റേഷന്‍' എന്ന് പറയുന്നത് തെറ്റാണെന്നുമാണ് ഈ കമന്‍റിനെക്കുറിച്ചുള്ള അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.

click me!