പ്രശസ്‍ത കന്നഡ താരം രാജ് ബി ഷെട്ടി മലയാളത്തില്‍, 'രുധിരം' പൂര്‍ത്തിയായി

Published : Apr 25, 2023, 01:00 PM IST
പ്രശസ്‍ത കന്നഡ താരം രാജ് ബി ഷെട്ടി മലയാളത്തില്‍, 'രുധിരം' പൂര്‍ത്തിയായി

Synopsis

അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

പ്രശസ്‍ത കന്നഡ താരം രാജ് ബി ഷെട്ടി മലയാളത്തിലെത്തുന്നു എന്ന നിലയില്‍ പേരു കേട്ടതാണ് 'രുധിരം'. അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. നവാഗതനായ ജിഷോ ലോണ്‍ ആന്‍റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ഗരുഡ ഗമന ഋഷഭ വാഹന' ചിത്രത്തിലൂടെ മലയാളികളുടെയും ശ്രദ്ധയാകര്‍ഷിച്ച നടൻ രാജ് പ്രധാന വേഷത്തിലെത്തുന്ന 'രുധിരം' ചിത്രീകരണം പൂര്‍ത്തിയായി.

നവാഗതനായ ജിഷോ ലോണ്‍ ആന്‍റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. സജാദ് കാക്കുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഭുവൻ ശ്രീകുമാറാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുക.

വി എസ് ലാലനാണ് 'രുധിരം' നിര്‍മിക്കുന്നത്. റൈസിങ് സണ്‍ സ്റ്റുഡിയോസിന്റെ ബാനറിലാണ് നിര്‍മാണം. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ ഷബീര്‍ പത്താനാണ്. വിൻസന്റ് ആലപ്പാട്ടാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ റിച്ചാര്‍ഡ്. സൗണ്ട് മിക്സ് ഗണേഷ് മാരാര്‍. ആര്‍ട്ട് ശ്യാം കാര്‍ത്തികേയൻ, അസോസിയേറ്റ് ഡയറക്ടര്‍ അബ്രു സൈമണ്‍, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂം ധന്യ ബാലകൃഷ്‍ണൻ, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ ആനന്ദ് ശങ്കര്‍, ആക്ഷൻ റണ്‍ രവി, ഫിനാൻസ് കണ്‍ട്രോളര്‍ എം എസ് അരുണ്‍, ലൈൻ പ്രൊഡ്യൂസര്‍ അവീന ഫിലിംസ്, സ്റ്റില്‍സ് രാഹുല്‍ എം സത്യൻ, പിആര്‍ഒ എ എസ് ദിനേശ്.

'തങ്കം' എന്ന ചിത്രമാണ് അപര്‍ണയുടേതായി ഒടുവില്‍ എത്തിയത്. ബിജു മേനോനും വിനീത് ശ്രീനിവാസനും എന്നിവരും 'തങ്ക'ത്തില്‍ പ്രധാന വേഷങ്ങളിലെത്തി. 'ഒരു സെക്കൻഡ് ക്ലാസ് യാത്ര', 'ഒരു മുത്തശ്ശി ഗദ' തുടങ്ങിയ സിനിമകൾക്ക് ശേഷം വിനീതും അപർണയും ഒന്നിച്ചഭിനയിച്ചു എന്ന പ്രത്യേകതയുമുണ്ട്. ശ്യാം പുഷ്‍കരന്റെ തിരക്കഥയില്‍ സഹീദ് അറാഫത്താണ് 'തങ്കം' ഒരുക്കിയത്.

Read More: സുപ്രിയയ്‍ക്ക് പ്രണയാര്‍ദ്രമായ വിവാഹ ആശംസകളുമായി പൃഥ്വിരാജ്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'