അശോക് സെല്‍വന്റെ നായികയായി അപര്‍ണ ബാലമുരളി, തമിഴ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

Published : Oct 04, 2022, 06:03 PM IST
അശോക് സെല്‍വന്റെ നായികയായി അപര്‍ണ ബാലമുരളി, തമിഴ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

Synopsis

അപര്‍ണാ ബാലമുരളിയുടെ തമിഴ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു.

അപര്‍ണ ബാലമുരളി നായികയാകുന്ന പുതിയ തമിഴ് ചിത്രമാണ് 'നിതം ഒരു വാനം'. അശോക് സെല്‍വൻ ആണ് ചിത്രത്തില്‍ നായകനാകുന്നത്. റിതു വര്‍മ്മ, ശിവാത്മീക എന്നിവരും ചിത്രത്തില്‍ നായികമാരായുണ്ട്. ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍.

നവംബര്‍ നാലിന് ആണ് ചിത്രം റിലീസ് ചെയ്യുക. ര കാര്‍ത്തിക് ആണ് സംവിധാന ചെയ്യുന്നത്. വിധു അയ്യണ്ണയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗോപി സുന്ദര്‍ ആണ് സംഗീത സംവിധാനം.

അപര്‍ണാ ബാലമുരളിയുടേതായി റിലീസ് ചെയ്യാനുള്ള മലയാള ചിത്രം 'ഇനി ഉത്തരം' ആണ്.   ഏറെ അഭിനയപ്രാധാന്യമുള്ള കഥാപാത്രമാണ് അപര്‍ണാ ബാലമുരളിക്ക് എന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമായിരുന്നു. സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബറില്‍ റിലീസ് ചെയ്യും.ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. രഞ്ജിത് ഉണ്ണിയുടേതാണ് തിരക്കഥ, സംഭാഷണം. ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹിഷാം അബ്‍ദുൽ വഹാബ് സംഗീതം പകരുന്നു.

എ ആന്‍ഡ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് ചിത്രം നിർമിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, റിനോഷ് കൈമൾ, കലാസംവിധാനം അരുൺ മോഹനൻ, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണൻ, സ്റ്റിൽസ് ജെഫിൻ ബിജോയ്, പരസ്യകല ജോസ് ഡോമിനിക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദീപക് നാരായൺ, പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിംങ് എച്ച് 20 സ്പെല്‍ എന്നിവരാണ്. പിആർഒ എ എസ് ദിനേശ്, ഡിജിറ്റൽ പിആർഒ: വൈശാഖ് സി വടക്കേവീട്.

Read More: ആവേശം അവസാനിക്കുന്നില്ല, 'വിക്രമി'ന് പുതിയ അന്താരാഷ്‍ട്ര അംഗീകാരം

PREV
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ