'മിണ്ടിയും പറഞ്ഞും' അപര്‍ണ ബാലമുരളിയും ഉണ്ണി മുകുന്ദനും, ചിത്രം പ്രദര്‍ശനത്തിന് തയ്യാറായി

Published : Dec 20, 2022, 10:01 PM ISTUpdated : Dec 20, 2022, 10:02 PM IST
 'മിണ്ടിയും പറഞ്ഞും' അപര്‍ണ ബാലമുരളിയും ഉണ്ണി മുകുന്ദനും, ചിത്രം  പ്രദര്‍ശനത്തിന് തയ്യാറായി

Synopsis

'മിണ്ടിയും പറഞ്ഞും'  എന്ന ചിത്രത്തിന്റെ സെൻസറിംഗ് കഴിഞ്ഞു.  

ഉണ്ണി മുകുന്ദനും അപര്‍ണ ബാലമുരളിയും ഒന്നിക്കുന്ന ചിത്രമാണ് 'മിണ്ടിയും പറഞ്ഞും'. അരുണ്‍ ബോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൃദുല്‍ ജോര്‍ജുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ അരുണ്‍ ബോസ് എഴുതിയിരിക്കുന്നത്. റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ സെൻസര്‍ കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

'സനല്‍' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദൻ അഭിനയിക്കുന്നത്. 'ലീന'യായി അപര്‍ണ ബാലമുരളിയും അഭിനയിക്കുന്നു. മധു അമ്പാട്ട് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സൂരജ് എസ് കുറുപ്പ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

'ഷെഫീക്കിന്റെ സന്തോഷം' എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. നവാഗതനായ അനൂപ് പന്തളമാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്‍തത്. മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരും ഉണ്ണി മുകുന്ദനൊപ്പം മറ്റ് മുഖ്യവേഷങ്ങളിലുണ്ട്.

അപര്‍ണ ബാലമുരളി അഭിനയിച്ചതില്‍ തമിഴ് ചിത്രമാണ് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്.  'നിതം ഒരു വാനം' എന്ന ചിത്രത്തിലായിരുന്നു അപര്‍ണ ബാലമുരളി പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി എത്തിയത് . അശോക് സെല്‍വൻ നായകനായ ചിത്രം നവംബര്‍ നാലിനാണ് റിലീസ് ചെയ്‍തത്. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്.  ര കാര്‍ത്തിക് ആണ് ചിത്രം സംവിധാനം ചെയ്‍തത്. ശിവാത്മീക, റിതു വര്‍മ എന്നീ നായികമാരും ചിത്രത്തില്‍ അഭിനയിച്ചു. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

Read More: 'ജിഷ്‍ണു ചേട്ടനെ മിസ് ചെയ്യുന്നു', ആദ്യ ചിത്രത്തെ കുറിച്ച് കുറിപ്പുമായി ഭാവന

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്