
സമൂഹമാധ്യമങ്ങളിൽ സുപരിചിതരായ താരദമ്പതികളാണ് അവതാരകനായ ജീവയും ഇൻഫ്ളുവൻസറായ അപർണ തോമസും. ഇരുവരും വേർപിരിഞ്ഞ് കഴിയുകയാണെന്ന തരത്തിൽ അടുത്തിടെ ചില അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങളും ഇവർ അടുത്തിടെയായി പങ്കുവെയ്ക്കാറില്ല. ഇപ്പോഴിതാ ഇത്തരം സംശയങ്ങളെ ശരി വെയ്ക്കുന്ന തരത്തിൽ അപർണ നൽകിയ ഒരു മറുപടിയും ശ്രദ്ധ നേടുകയാണ്. പിറന്നാൾ ദിനത്തിൽ പങ്കുവെച്ച ഒരു പോസ്റ്റിനു താഴെ വന്ന കമന്റിനായിരുന്നു അപർണയുടെ മറുപടി.
''ഹലോ 32.. പാഠങ്ങളുടെയും വളർച്ചയുടെയും കരുത്തിന്റെയും ഒരു വർഷം. എന്നെത്തന്നെ വിശ്വസിക്കാനും, എന്റെ ഊർജം കാത്തുസൂക്ഷിക്കാനും, തുടർന്നും മുന്നോട്ട് പോകാനും ഞാൻ പഠിച്ചു. ഇനിയും മുന്നോട്ട്... കൂടുതൽ ഉയരങ്ങളിലേക്ക്... അതും തികച്ചും ഒറ്റയ്ക്ക്'', എന്നായിരുന്നു പിറന്നാൾ ദിനത്തിൽ അപർണയുടെ കുറിപ്പ്. നാളെ നിങ്ങളുടെ വിവാഹ വാർഷികമല്ലേ എന്നായിരുന്നു ഈ പോസ്റ്റിനു താഴെ ഒരാൾ കമന്റ് ചെയ്തത്. അതൊക്കെ പണ്ട് എന്നായിരുന്നു അപർണ ഇതിനു നൽകിയ മറുപടി. ഇതിനു താഴെ അപർണയുടെയും ജീവയുടെയും നിരവധി ആരാധകർ വിഷമം പങ്കുവെയ്ക്കുന്നുണ്ട്.
''ഇത് കേൾക്കുമ്പോൾ വളരെയധികം സങ്കടമുണ്ട്. നിങ്ങളെ രണ്ടുപേരെയും ഒരുമിച്ച് കാണാൻ എനിക്ക് വലിയ ഇഷ്ടമായിരുന്നു. രണ്ടുപേർക്കും പരസ്പരം സംസാരിച്ച് തീർക്കാവുന്ന പ്രശ്നമേ ഉള്ളൂവെങ്കിൽ, ദയവായി അത് സംസാരിച്ച് പരിഹരിക്കാൻ ശ്രമിക്കുക. വേർപിരിയാതിരിക്കാൻ നോക്കുക. ഒപ്പം എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ'', ഇരുവരുടെയും അഭ്യുദയകാംക്ഷികളിൽ ഒരാളുടെ കമന്റ്.
എന്നാൽ നിലവിലെ സോഷ്യൽ മീഡിയ പോസ്റ്റുകളും കമന്റുകളും വഴിയുള്ള സൂചനകൾക്കപ്പുറം, തങ്ങൾ ഔദ്യോഗികമായി നിയമപരമായി വേർപിരിഞ്ഞോ എന്നതിനെക്കുറിച്ച് ജീവയോ അപർണയോ വ്യക്തമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുമില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ