
അപ്പാനി ശരത് പ്രധാനവേഷത്തിലെത്തുന്ന 'രന്ധാര നഗര'എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. എം അബ്ദുൽ വദൂദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ പ്രമുഖ താരങ്ങളും സംവിധായകരും മറ്റു സാങ്കേതിക പ്രവർത്തകരും ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. സമകാലിക സംഭവത്തെ പശ്ചാത്തലമാക്കി ഒരുക്കുന്ന ഈ ആക്ഷന്‍ ത്രില്ലര്‍ റോഡ് മൂവിയുടെ പ്രധാന ലൊക്കേഷനുകൾ മെെസൂര്‍,ഗുണ്ടല്‍ പേട്ട് എന്നിവിടങ്ങളാണ്.
രേണു സൗന്ദർ നായികയായെത്തുന്ന ചിത്രത്തിൽ അജയ് മാത്യൂസ്, വിഷ്ണു ശങ്കർ, ഷിയാസ് കരീം, ശരണ്യ, അഖില പുഷ്പാംഗദൻ, മോഹിയു ഖാൻ, വി. എസ് ഹൈദർ അലി, മൂൺസ്, മച്ചാൻ സലീം തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവംബര്‍ ഒമ്പതിന് വെെകിട്ട് 4.30ന് കളമശ്ശേരി ഹോളി ഏയ്ഞ്ചല്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (സെന്റ് ജോണ്‍ ഓഫ് ഗോഡ് ചര്‍ച്ച്) പൂജാ കര്‍മ്മത്തോടെ ചിത്രീകരണം ആരംഭിക്കും.
നിതിൻ ബാസ്കർ, മുഹമ്മദ് തൽഹത് എന്നിവരുടേതാണ് കഥ. രാജേഷ് പീറ്ററാണ് ഛായാഗ്രഹണം. സംഗീതം - നൊബെർട്ട് അനീഷ് ആൻറോ, പ്രൊഡക്ഷൻ കൺട്രോളർ - രാജൻ ഫിലിപ്പ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - മോഹിയു ഖാൻ, നിർമ്മാണം - ഫീനിക്സ് ഇൻകോപറേറ്റ്, ഷോകേസ് ഇന്റർനാഷണൽ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ