താൻ ഉമ്മയെ വീട്ടിൽനിന്ന് പുറത്താക്കിയെന്ന അഖിൽ മാരാരുടെ ആരോപണത്തിന് മറുപടിയുമായി നടൻ ഷിയാസ് കരീം. ഉമ്മയോടൊപ്പമുള്ള വീഡിയോ പങ്കുവെച്ചാണ് താരം പ്രതികരിച്ചത്.

ബി​ഗ് ബോസിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായി മാറിയ ആളാണ് മോഡലും നടനുമായ ഷിയാസ് കരീം. സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന ഷിയാസ് പറയുന്ന കാര്യങ്ങൾ ചില സമയങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ തന്റെ ഉമ്മയെ പുറത്താക്കിയെന്ന് പറഞ്ഞ അഖിൽ മാരാർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഷിയാസ് കരീം. 'ഒരു ചാണാപ്പുഴു' എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് അഖിൽ മാരാർ വിഷയം ഷിയാസ് അവതരിപ്പിച്ചിരിക്കുന്നത്. താരത്തിന്റെ ഉമ്മയും ഒപ്പമുണ്ടായിരുന്നു.

'ഉമ്മയെ അടിച്ച് പുറത്താക്കിയ അവന്റെ(ഷിയാസ്) വാക്ക് ആര് വിശ്വിസിക്കുന്നു. 'നാല് മാസം മുൻപ് ഉമ്മയെ പുറത്താക്കിയെന്ന് പെരുമ്പാവൂരിലുള്ളവർ എന്നെ വിളിച്ചു പറഞ്ഞു', എന്നാണ് അഖിൽ മാരാർ അഭിമുഖത്തിൽ പറഞ്ഞത്. ഇതിന് മറുപടിയായി, 'ഒരു ചാണകപ്പുഴു വന്നിട്ട് ഉമ്മാനെ ഞാൻ വീട്ടിൽ നിന്നും പുറത്താക്കിയെന്ന് ഒരു ഇന്റർവ്യൂവിൽ പറയുന്നുണ്ട്. ഉമ്മാനെ ഞാൻ എന്ന് പുറത്താക്കി ഉമ്മ' എന്ന് ഷിയാസ് അമ്മയോട് ചോദിക്കുന്നുണ്ട്. 'പുറത്താക്കി. എല്ലാ ദിവസവും പുറത്താക്കും. എന്നിട്ട് വൈകുന്നരം കയറി വരും. പുറത്തൊന്നും ആക്കിയിട്ടില്ല. ആരും പറയണ്ട പുറത്താക്കിയെന്ന്', എന്നാണ് ത​ഗ് രീതിയിൽ ഉമ്മ മറുപടി നൽകിയത്.

"ഏതൊരു മകനും ഉമ്മയുമായുള്ള ബന്ധം ആഴിയേക്കാൾ ആഴമേറിയതാണ്. അതാണ്‌ എന്റെ പൊന്നുമ്മയോട് ജനിച്ചിന്നോളം എന്റെ ഹൃദയത്തിൽ അടയാളപ്പെടുത്തിയിട്ടുള്ളതും. എന്റെ ഇടനെഞ്ചിൽ പച്ചക്കുത്തിയ ആ സ്നേഹത്തെ എന്നെ കണ്ടും കേട്ടും അനുഭവിച്ചും വന്ന എന്റെ നാട്ടുകാർ ചാണകം ചവിട്ടി കോട്ടത്തലയോട് പറഞ്ഞെത്രെ ഞാൻ തള്ളി പറഞ്ഞെന്ന്. ഞാൻ വീട്ടിൽ നിന്ന് ചവിട്ടി പുറത്താക്കി എന്ന് .കുടുംബ ബന്ധത്തിന്റെ വിലയറിയുന്ന അമ്മമാരോട് സ്നേഹമുള്ള ഏതേലും ഒരാൾക്ക് പറയാൻ കഴിയുന്ന കാര്യമാണോ കോട്ടതല്ല ഒരു ഓൺലൈൻ ചാനലിന് കൊടുത്ത അഭിമുഖത്തിൽ പറഞ്ഞത്? എന്റെ ഉമ്മ അന്നും ഇന്നും എന്നും എന്റെ കൂടെയുണ്ട് . എനിക്കെന്നും എപ്പോഴും താങ്ങായ്,തണലായ്,ഊർജ്ജമായ്. പേപ്പട്ടികൾ കുരയ്ക്കും കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും. ആ പേപ്പട്ടിയുടെ കുരയ്ക്കുള്ള മറുപടിയാണിത്. നീ കൊണ്ട് പോയി തിന്ന് കോട്ടത്തലേ", എന്ന് ചെറു കുറിപ്പും ഷിയാസ് പങ്കുവച്ചിട്ടുണ്ട്. പിന്നാലെ ഷിയാസിനെ പിന്തുണച്ച് നിരവധി പേരാണ് രം​ഗത്ത് എത്തിയത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming