
കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് 'സാന്ത്വനം'. പരമ്പരയിലെ താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. 'ജയന്തി'യെന്ന കഥാപാത്രത്തെയാണ് അപ്‌സര അവതരിപ്പിക്കുന്നത്. ഏഷണിയും കുശുമ്പുമൊക്കെയായി കുടുംബത്തിലെ സമാധാനം കളയാന്‍ പ്രത്യേകമായൊരു കഴിവുണ്ട് 'ജയന്തി'ക്ക്. 'ജയന്തി' വരുമ്പോള്‍ത്തന്നെ പുതിയ പ്രശ്‌നം എന്താണെന്നാണ് സാന്ത്വനം വീട്ടിലുള്ളവരുടെ ചോദ്യം. നെഗറ്റീവ് ടച്ചുള്ള ക്യാരക്ടറാണെങ്കിലും മികച്ച പിന്തുണയാണ് പ്രേക്ഷകര്‍ അപ്‌സരയ്ക്ക് നല്‍കുന്നത്. വിവാഹ ശേഷം യുട്യൂബ് ചാനലിൽ സജീവമായിരിക്കുകയാണ് അപ്‍സര. എല്ലാ വീഡിയോയിലും കൂടെ ആൽബിയും ഉണ്ടെന്നതാണ് പ്രത്യേകത.
ഇവർ യൂട്യൂബ് ചാനലിൽ പങ്കുവച്ച ഏറ്റവും പുതിയ വീഡിയോ ചര്‍ച്ചയാവുകയാണ്. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് താരങ്ങളായ ആല്‍ബിയും അപ്‍സരയും. കഴിഞ്ഞ ആഴ്‍ച ഇവർ പങ്കുവച്ച ഇതിന്റെ ആദ്യ ഭാഗം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഒരു കുഞ്ഞൊക്കെ വേണ്ടേ എന്ന് ഒരുപാട് ആളുകൾ ചോദിക്കുന്നുണ്ട്, അതിനുള്ള ഉത്തരം വീഡിയോയുടെ അവസാനം പറയാം എന്ന് പറഞ്ഞുകൊണ്ട് തുടങ്ങിയ വീഡിയോ ആണ് ചര്‍ച്ചയായത്.
കുഞ്ഞിനെ കുറിച്ച് അപ്‌സരയും ആൽബിയും സംസാരിക്കുന്നുണ്ട്. ഞങ്ങൾക്ക് ഒരു വർഷം കഴിഞ്ഞു കുഞ്ഞു മതി എന്നായിരുന്നു. ഇതൊക്കെ സംഭവിക്കുമ്പോൾ അങ്ങ് സംഭവിക്കുന്നതല്ലേ. ഇപ്പോൾ വിശേഷം ഒന്നും ആയിട്ടില്ല, എന്തായാലും കുഞ്ഞുണ്ടാകുമ്പോള്‍ നിങ്ങളുമായി ഷെയർ ചെയ്യും എന്നാണ് ഇവർ പറഞ്ഞത്.
ഞങ്ങൾക്ക് പെൺകുഞ്ഞു വേണം എന്നാണ്. ഒരുക്കി ഒക്കെ നടക്കാൻ എനിക്ക് വലിയ ഇഷ്‍ടമാണ് എന്ന് അപ്‍സര പറയുന്നു. ഞങ്ങളുടെ വീട്ടിൽ എല്ലാം ആൺപിള്ളേർ ആണ് അതുകൊണ്ടു ഒരു മോൾ വേണം എന്നാണ് ആഗ്രഹം എന്നാണ് ആൽബി പറയുന്നത്. രണ്ടുപേർക്കും ആൺ കുട്ടി ആയാലും പെൺകുട്ടി ആയാലും ഇഷ്‍ടമാണെന്നും പറയുന്നുണ്ട്.
Read More: 'ജയിലറി'ലേക്ക് തെലുങ്കില്‍ നിന്നും വമ്പൻ താരം, റിലീസിനായി കാത്ത് ആരാധകര്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ