
'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' എന്ന ചിത്രത്തിന്റ റിവ്യുവിലൂടെ പ്രശസ്‍തനായ ആളാണ് സന്തോഷ് വര്‍ക്കി. ആറാട്ടണ്ണൻ എന്ന വിശേഷണപ്പേരും കിട്ടി. സന്തോഷ് വര്‍ക്കി അഭിനയിച്ച ഹ്രസ്വ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. നിരവധി പേരാണ് ഹ്രസ്വചിത്രം ട്രോള്‍ വീഡിയോയാക്കി പുറത്തുവിട്ടിരിക്കുന്നത്.
ഒരു എൻജിനീയര്‍ ആണ് താനെന്നാണ് സന്തോഷ് വര്‍ക്കി അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നത്. ഇപ്പോള്‍ ഫിലോസഫിയില്‍ പിഎച്ച്‍ഡി ചെയ്യുകയാണ്. മോഹൻലാല്‍ നായകനാകുന്ന ചിത്രങ്ങളോട് പ്രത്യേക മമതയുണ്ടെങ്കിലും എല്ലാ ചിത്രങ്ങളും കാണാറുണ്ടെന്നും സന്തോഷ് വ്യക്തമാക്കിയിരുന്നു. ട്രോളുകളെ തമാശയായി മാത്രമേ കണ്ടിട്ടുള്ളൂവെന്നും സന്തോഷ് വര്‍ക്കി ആരാധകരുടെ ശ്രദ്ധയാകര്‍ഷിപ്പോള്‍ വ്യക്തമാക്കിയിരുന്നു.
അടുത്തിടെ ഒരു സിനിമയുടെ റിവ്യ പറഞ്ഞതിന് വര്‍ക്കിക്ക് മര്‍ദ്ദനമേറ്റിയിരുന്നു. ‘വിത്തിന്‍ സെക്കന്‍ഡ്‌സ്’ സിനിമയുടെ റിവ്യു പറഞ്ഞതിനായിരുന്നു മര്‍ദ്ദനം. സിനിമ കാണാതെയാണ് സന്തോഷ് റിവ്യു പറഞ്ഞത് എന്നാണ് ആരോപണം. സിനിമ കാണാതെ അഭിപ്രായം പറഞ്ഞതിനെ ചോദ്യം ചെയ്യുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും കയ്യേറ്റം ചെയ്‍തത് പുത്തുനിന്നുള്ളവരാണെന്നും ‘വിത്തിന്‍ സെക്കന്‍ഡ്‌സിന്റെ’ നിര്‍മാതാവ് സംഗീത് ധര്‍മരാജൻ വ്യക്തമാക്കിയിരുന്നത്. ഞങ്ങൾ അയാളെ കയ്യേറ്റം ചെയ്‍തിട്ടില്ല. ചോദിക്കുന്നത് നമ്മുടെ വികാരമാണ്. ചിത്രത്തിൽ അഭിനയിച്ച മൂന്ന് ചെറുപ്പക്കാര്‍ അലവിലാതി പിള്ളേരാണെന്ന് പറയുന്നുണ്ട്. നടൻ ഇന്ദ്രന്‍സിന് അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞു അയാള്‍. അദ്ദേഹത്തിന് നാഷണല്‍ അവാര്‍ഡ് കൊടുത്ത ജൂറിയെക്കാള്‍ വലുതാണോ ആറാട്ടണ്ണന്‍റെ അഭിപ്രായം. നെഗറ്റീവ് പറയാൻ ഉദ്ദേശിച്ചിട്ടില്ല, എന്നെകൊണ്ട് പറയിപ്പിച്ചതാണെന്നാണ് ആറാട്ടണ്ണന്‍ പിന്നീട് പറഞ്ഞത്. സിനിമ കാണാതെ നെഗറ്റീവ് പറഞ്ഞതാണ് ചോദ്യം ചെയ്‍തത് എന്നാണ് സംഗീത് ധര്‍മരാജന്‍ വ്യക്തമാക്കിയിരുന്നു.
കൊച്ചി വനിത വിനീത തിയറ്ററിൽ വച്ചാണ് വർക്കിയെ കയ്യേറ്റം ചെയ്‍തത്ത്. കാശ് വാങ്ങിയാണ് നെഗറ്റീവ് റിവ്യു പറഞ്ഞതെന്ന് വര്‍ക്കിക്കെതിരെ ആരോപണങ്ങള്‍ ഉയർന്നിരുന്നു. പടം എനിക്ക് ഇഷ്‍ടപ്പെടാതെ പോയതാണ്. ഇഷ്‍ടപ്പെടാത്തത് കൊണ്ട് ഇറങ്ങി പോയി. എന്നെകൊണ്ട് നിർബന്ധിച്ച് റിവ്യു പറയിപ്പിച്ചതാണ്. ആരില്‍നിന്നും ഞാൻ പൈസ വാങ്ങിയില്ല. അങ്ങനെ വാങ്ങിയിരുന്നേൽ ഞാൻ കോടീശ്വരനായെന്നാണ് സന്തോഷ് വര്‍ക്കി പ്രതികരിച്ചിരുന്നത്.
'ഉള്ളിൽ ദേഷ്യം വച്ച് ആരെയും കെട്ടിപ്പിടിക്കാൻ എനിക്ക് പറ്റില്ല', ശോഭ വിശ്വനാഥ്