
കൊച്ചി: സോഷ്യൽ മീഡിയയിൽ നിരന്തരം വിശേഷങ്ങളുമായി എത്തുന്ന താരമാണ് അര്‍ച്ചന സുശീലന്‍. കൂട്ടുകാര്‍ക്കൊപ്പമുള്ള വിശേഷങ്ങളും യാത്രകളുടെയും സീരിയല്‍ സെറ്റുകളിലെയും വിശേഷങ്ങള്‍ നിരന്തരം അര്‍ച്ചന പങ്കുവയ്ക്കും. എന്നാല്‍ പുതിയ പോസ്റ്റ് വ്യത്യസ്തമാണ്.
ടിബറ്റൻ ബുദ്ധിസ്റ്റുകളുടെ ആത്മീയ ആചാര്യന്‍ ദലൈലാമയ്ക്ക് ഒപ്പമുള്ള ചിത്രമാണ് അര്‍ച്ചന ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വിശുദ്ധിയ്ക്ക് സമീപം, ഞാന്‍ അനുഗ്രഹീതയായിരിക്കുന്നു... കൂടുതൽ വർണ്ണിക്കാൻ വാക്കുകളില്ല, എന്ന കുറിപ്പോടെയായിരുന്നു താരം ചിത്രം പങ്കുവച്ചത്. ചിത്രത്തിന് രസകരമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇത് ദലൈലാമ തന്നെയോ എന്ന് ചിലര്‍ ചോദിക്കുമ്പോള്‍, അർച്ചനയുടെ ഗ്രാൻഡ് പ ആണോ എന്ന് കൗതുകത്തോടെയും അല്‍പം കുസൃതിയോടെയും ചോദിക്കുന്നവരുണ്ട്. താരം ബുദ്ധമതം സ്വീകരിച്ചോ എന്നതാണ് മറ്റു ചിലരുടെ സംശയം.
Read More: ജോക്കറിലെ കമലയെ ഓര്‍മയില്ലേ; മന്യയിപ്പോള്‍ ഇവിടെയുണ്ട്!
ബിഗ് ബോസിലൂടെ മലയാളികള്‍ അടുത്തറിഞ്ഞ താരമാണ് അര്‍ച്ചനാ സുശീലന്‍. എന്റെ മാനസപുത്രി എന്ന പരമ്പരയിലെ ഗ്ലോറി എന്ന കഥാപാത്രം മതി അര്‍ച്ചനയെന്ന കലാകാരിയുടെ അഭിനയപാടവം മനസ്സിലാക്കാന്‍. വളരെ ചെറുപ്പത്തില്‍ത്തന്നെ അഭിനയരംഗത്തെത്തിയ അര്‍ച്ചന ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന 'സീതാകല്ല്യാണം' എന്ന പരമ്പരയിലൂടെ ഇപ്പോഴും മലയാളികളുടെ സ്വീകരണ മുറിയില്‍ തന്നെയുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ