മന്യയെ ഓര്‍മയില്ലേ... എങ്ങനെ മറക്കും! ഒരു കാലത്ത് മലാളസിനിമയില്‍ നിറഞ്ഞുനിന്ന നായികാ കഥാപാത്രമായിരുന്നു മന്യ. നിരവധി ഹിറ്റ് ചിത്രങ്ങളില്‍ മന്യ വേഷമിട്ടു. വിവാഹ ശേഷം സിനിമ വിട്ടവരില്‍ ഒരാളായിുന്നു മന്യയും. കുടുംബ ജീവിതത്തിനിടയിലും സോഷ്യല്‍ മീഡിയയില്‍ താരം സജീവമാണ്. തന്‍റെയും കുടുംബത്തിന്‍റെ ചിത്രങ്ങളും വിശേഷങ്ങളുമാണ് മന്യ പങ്കുവയ്ക്കാറുള്ളത്.

ഇപ്പോള്‍ നാലുവയസുകാരിയ മകള്‍ ഒമിഷ്കയുമൊത്തുള്ള രസകരമായ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നടി. ഒമിഷ്കയുടെ നാലാം പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങളായിരുന്നു ഇവ. ഭര്‍ത്താവിനും മകള്‍ക്കും ഒപ്പം അമേരിക്കയിലാണ് താരമിപ്പോള്‍. അവിടെ ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ജോലിക്ക് പോകുന്ന നടി സിനിമയിലേക്ക് തിരിച്ചുവരുമോ എന്നാണ് ആരാധകരുടെ ചോദ്യം.

ആന്ധ്രാ സ്വേദേശിനിയായ മന്യ നായിഡു മോഡലിങ്ങിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്.  കന്നട, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ സജീവമായിരുന്നു താരം. ദിലീപിനൊപ്പം ജോക്കര്‍ എന്ന ചിത്രത്തിലാണ് മന്യ മലയാളികള്‍ക്ക് പ്രിയങ്കരിയാകുന്നത്. അപരിചിതന്‍, വണ്‍ മാന്‍ ഷോ,കുഞ്ഞിക്കൂനന്‍, സ്വപ്‌നക്കൂട്, രാക്ഷസരാജാവ്, വക്കാലത്ത് നാരായണന്‍കുട്ടി, പറഞ്ഞ് തീരാത്ത വിശേഷങ്ങള്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു.  പതിനൊന്നില്‍ വ്യാഴം എന്ന ചിത്രത്തിലാണ് അവസാനമായി മന്യ വേഷമിട്ടത്. ഇതുവരെ നാല്‍പതോളം ചിത്രങ്ങളില്‍ മന്യ അഭിനയിച്ചിട്ടുണ്ട്.