അന്‍വര്‍ സാദത്തും ഡയാന ഹമീദും കേന്ദ്ര കഥാപാത്രങ്ങള്‍; 'അര്‍ധരാത്രി' ചിത്രീകരണം തുടങ്ങി

Published : Oct 04, 2024, 11:30 PM IST
അന്‍വര്‍ സാദത്തും ഡയാന ഹമീദും കേന്ദ്ര കഥാപാത്രങ്ങള്‍; 'അര്‍ധരാത്രി' ചിത്രീകരണം തുടങ്ങി

Synopsis

നിസാമുദ്ദീന്‍ നാസര്‍ രചനയും സംവിധാനവും

അന്‍വര്‍ സാദത്ത്, ഡയാന ഹമീദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിസാമുദ്ദീന്‍ നാസര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് അര്‍ധരാത്രി. സിനിമയുടെ ചിത്രീകരണം എറണാകുളം മാടവനയില്‍ തുടങ്ങി. മസ്കറ്റ് മൂവി മേക്കേഴ്സ്, ഔറ മൂവീസ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം. 

കോ പ്രൊഡ്യൂസേഴ്സ് അൻവർ സാദത്ത്, സന്തോഷ് കുമാർ, ബിനു ക്രിസ്റ്റഫർ, ഛായാ​ഗ്രഹണം സുരേഷ് കൊച്ചിൻ,  എഡിറ്റിംഗ് ഉണ്ണികൃഷ്ണൻ, ലിറിക്സ് രാഹുൽരാജ്, സംഗീതം ധനുഷ് ഹരികുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ മണീസ് ദിവാകർ, അസോസിയേറ്റ് ഡയറക്ടർ സജിഷ് ഫ്രാൻസിസ്, അസിസ്റ്റന്റ് ഡയറക്ടേഴ്സ് ആര്യൻ ഉണ്ണി, ആര്യഘോഷ് കെ എസ്, ദേവ് പ്രഭു, കലാസംവിധാനം നാഥൻ മണ്ണൂർ കോസ്റ്റ്യൂംസ് ഫിദ ഫാത്തിമ, മേക്കപ്പ് ഹെന്ന പർവീൻ,  പ്രൊഡക്ഷൻ കൺട്രോളർ ഷാജി ഒലവക്കോട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷാജി കൊല്ലം, പ്രൊഡക്ഷൻ മാനേജർ നൗസൽ നൗസ സ്റ്റിൽസ് ശ്രീരാഗ് കെ വി, ഡിസൈൻസ് അതുൽ കോൾഡ് ബ്രൂ.

സ്കൂൾ ഡയറി എന്ന ചിത്രത്തിന് ശേഷം അൻവർ സാദത്ത് നായകനാവുന്ന ചിത്രമാണിത്. ബിനു അടിമാലി, ചേർത്തല ജയൻ, നാരായണൻകുട്ടി, കലാഭവൻ റഹ്‍മാന്‍, കാർത്തിക് ശങ്കർ, അജിത്കുമാർ (ദൃശ്യം ഫെയിം), ഷെജിൻ, രശ്മി അനിൽ എന്നിവരും മറ്റു താരങ്ങളും അഭിനയിക്കുന്നു. ഹ്യൂമർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കുടുംബ ചിത്രമാണിതെന്ന് അണിയറക്കാര്‍ പറയുന്നു. പിആർഒ എം കെ ഷെജിൻ.

ALSO READ : സംഗീത സാന്ദ്രമായ പ്രണയകഥ; 'ഓശാന’ ഫസ്റ്റ് ലുക്ക് എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു