
മോഹൻലാല്‍ (Mohanlal) നായകനായി എത്തിയ ചിത്രമാണ് 'ബ്രോ ഡാഡി'(Bro Daddy). ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്. ഹോട്സ്റ്റാറിലൂടെ റിലീസ് ചെയ്തചിത്രം മികച്ച പ്രതികരങ്ങൾ നേടി പ്രദർശനം തുടരുകയാണ്. ഈ അവസരത്തിൽ ബ്രോ ഡാഡി തെലുങ്കിലേക്ക് റീമേക്ക് ചെയ്യുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്.
തെലുങ്ക് പതിപ്പിൽ മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും വേഷമിടുന്നത് വെങ്കിടേഷും റാണാ ദഗ്ഗുബതിയും ആയിരിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ റീമേക്ക് വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.
പൃഥ്വിരാജും മോഹൻലാലും ഒന്നിച്ച സിനിമയെന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ബ്രോ ഡാഡി. ഒട്ടേറെ നര്‍മ മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമായ ഈ കുടുംബ-പ്രണയ ചിത്രം പറയുന്നത് അസാധാരണമായ ഒരു അച്ഛന്‍-മകന്‍ കഥയാണ്. പൃഥ്വിരാജിന്‍റെ അച്ഛനായെത്തിയത് മോഹന്‍ലാലാണ്. മീന, കനിഹ, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, ജഗദീഷ്, സൗബിന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്‍റ നിര്‍മ്മാണം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ