
അർജുൻ അശോകനും അനഘ നാരായണനും പ്രധാന വേഷങ്ങളിലെത്തുന്ന ഫീൽ-ഗുഡ് എന്റർടെയിനർ ‘അൻപോട് കൺമണി’യിലെ 'വടക്ക് ദിക്കിലൊരു' എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. വിവാഹാഘോഷങ്ങൾ മനോഹരമായി അവതരിപ്പിക്കുന്ന ഈ ഗാനത്തിന് മനു മഞ്ജിത്തിന്റെ വരികൾക്ക് സാമുവൽ എബിയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സിത്താര കൃഷ്ണകുമാറും വിനീത് ശ്രീനിവാസനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മുൻപ് പുറത്തിറങ്ങിയ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ ഇതിനോടകം തന്നെ ട്രെൻഡിംഗ് ആയിട്ടുണ്ട്.
ലിജു തോമസാണ് അൻപോട് കൺമണി സംവിധാനം ചെയ്യുന്നത്. 123മ്യൂസിക്സിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്. ചിത്രം നവംബർ എട്ടിന് തിയേറ്ററുകളിലെത്തും. ചിത്രത്തിൽ അൽത്താഫ് സലിം, മാലാ പാർവതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുൽ നായർ, ഭഗത് മാനുവൽ, ജോണി ആൻ്റണി എന്നിവരും അഭിനയിക്കുന്നു.
ക്രിയേറ്റീവ് ഫിഷിന്റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അനീഷ് കൊടുവള്ളിയാണ്. സാമൂഹിക ഘടനകളിലും ദീർഘകാല പാരമ്പര്യങ്ങളിലും ജീവിതം വഴിമുട്ടുന്ന രണ്ടു വ്യക്തികളുടെ പ്രശ്നങ്ങൾ അതിരസകരമായി അവതരിപ്പിക്കുന്ന ചിത്രമാണ് ‘അൻപോടു കൺമണി’. ഛായാഗ്രഹണം സരിൻ രവീന്ദ്രനും എഡിറ്റിംഗ് സുനിൽ എസ്.പിള്ളയുമാണ്.
ആലാപും വീണയും സച്ചിൻ ബാലു, ഗിറ്റാർ & ബാസ്സ് സുമേഷ് പരമേശ്വർ, ഫ്ലൂട്ട് ജോസഫ് മടശ്ശേരി. ആവണി മൽഹാർ, എഞ്ചൽ മേരി ജോസഫ്, ജൂഡിതൻ, സോണി മോഹൻ, അമൽ ഘോഷ്, ജോയൽ വി ജോയ്, ലാൽ കൃഷ്ണ, മനു വർധൻ എന്നിവരാണ് ബാക്കിങ് വോക്കലിസ്റ്റുകൾ. മിക്സിങ്ങും വോക്കൽ ട്യൂണിങ്ങും നിർവഹിച്ചത് അർജുൻ ബി. നായർ (സോണിക് ഐലൻഡ് സ്റ്റുഡിയോസ്, കൊച്ചി). ഓഡിയോ മാസ്റ്ററിംഗ് ബാലു തങ്കച്ചൻ (20ഡിബി ബ്ലാക്ക്, ചെന്നൈ) ലിറിക്കൽ വീഡിയോ തയ്യാറാക്കിയത് പിക്സ്റ്റസി. റെക്കോർഡിംഗ് എൻജിനീയർമാർ പി.ജി രാകേഷ് (ബിഎൽഡി സ്റ്റുഡിയോസ്, ചെന്നൈ) സഞ്ജയ് സുകുമാരൻ (സോണിക് ഐലൻഡ്, കൊച്ചി) അമൽ മിത്തു (എം-ലോഞ്ച്, കൊച്ചി) നിഷാന്ത് ബി.ടി (എൻ എച്ച് ക്യൂ, കൊച്ചി).
പ്രദീപ് പ്രഭാകറും പ്രിജിൻ ജെസ്സിയുമാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ. ജിതേഷ് അഞ്ചുമനയാണ് പ്രൊഡക്ഷൻ കൺട്രോളർ. മേക്കപ്പ് നരസിംഹ സ്വാമിയും വസ്ത്രാലങ്കാരം ലിജി പ്രേമനും നിർവഹിക്കുന്നു. ചിന്റു കാർത്തികേയൻ ക്രിയേറ്റീവ് പ്രൊഡ്യൂസറും ബാബു പിള്ള കലാസംവിധാനവും നിർവ്വഹിക്കുന്നു. ലിജു പ്രഭാകർ കളറിസ്റ്റും ശബ്ദരൂപകല്പന കിഷൻ മോഹനും ഫൈനൽ മിക്സ് ഹരിനാരായണനുമാണ് നിർവഹിച്ചിരിക്കുന്നത്. സ്റ്റുഡിയോ: സപ്താ റെക്കോർഡ്സ്. സനൂപ് ദിനേശാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. പബ്ലിസിറ്റി ഡിസൈൻ യെല്ലോടൂത്ത്സ്. മാർക്കറ്റിംഗും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ).
നായകനെ വിറപ്പിച്ച് വില്ലന്മാർ, ജോജുവിന് 'പണി' അറിയാം; പ്രേക്ഷകർ പറയുന്നു
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ