
കൈതി, വിക്രം എന്നീ സൂപ്പർ ഹിറ്റ് സിനിമകളിലൂടെ ശ്രദ്ധനേടിയ അർജുൻ ദാസ്(Arjun Das) ബോളിവുഡിലേക്ക്. മലയാള ചലച്ചിത്രം അങ്കമാലി ഡയറീസിന്റെ(Angamaly Diaries) ഹിന്ദി പതിപ്പിൽ നായകനായാണ് അർജുന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിൽ ആന്റണി വർഗീസ് അവതരിപ്പിച്ച പെപ്പെയുടെ വേഷത്തിലാകും അർജുൻ എത്തുക. മധുമിതയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മലയാളത്തിൽ അങ്കമാലിയായിരുന്നു പശ്ചാത്തലമെങ്കിൽ ഉൾനാടൻ ഗോവയായിരിക്കും ഹിന്ദി പതിപ്പിന്റെ കഥാപരിസരമെന്നാണ് വിവരം. ചിത്രമൊരു റീമേക്കല്ലെന്നും ലിജോ ജോസ് ചിത്രം ഉൾക്കൊണ്ടുള്ള തന്റെ വ്യാഖ്യാനമായിരിക്കുമെന്നും മധുമിത പറയുന്നു. നിലവിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. റിലീസ് തിയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. അബ്ഡുണ്ടിയ എന്റർടെയിൻമെന്റ് ആണ് ചിത്രം നിർമിക്കുന്നത്.
Kamal Haasan : യുഎഇയുടെ ഗോള്‍ഡൻ വിസ ഏറ്റുവാങ്ങി കമല്‍ഹാസൻ
86 പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി സ്ക്രീനില്‍ അത്ഭുതം കാട്ടിയ സിനിമയാണ് അങ്കമാലി ഡയറീസ്. അങ്കമാലി പശ്ചാത്തലത്തിൽ ഒരുങ്ങിയ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത് ചെമ്പൻ വിനോദ് ആണ്. 2019ൽ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
സൂര്യ ഇനി ശാസ്‍ത്രജ്ഞനാകും, സംവിധാനം ആര്‍ രവികുമാര്‍
തമിഴകത്ത് നിലവില്‍ വേറിട്ട കഥാപാത്രങ്ങളാല്‍ വിസ്‍മിയിപ്പിക്കുന്ന നടനാണ് സൂര്യ. കമല്‍ഹാസൻ നായകനായ ചിത്രമായ 'വിക്ര'ത്തില്‍ അതിഥി വേഷത്തില്‍ എത്തി സൂര്യ അമ്പരപ്പിച്ചിരുന്നു. സൂര്യയുടെ പുതിയ കഥാപാത്രത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നു. സൂര്യ ഒരു ശാസ്‍ത്രജ്ഞനായി അഭിനയിക്കുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്.
ആര്‍ രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാകും സൂര്യ ശാസ്‍ത്രജ്ഞനാകുക. തിരക്കഥാ രചന അന്തിമ ഘട്ടത്തിലാണെന്നും 2023ലായിരിക്കും ചിത്രീകരണം ആരംഭിക്കുക എന്നുമാണ് റിപ്പോര്‍ട്ട്. വൈകാതെ തന്നെ സൂര്യ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. 'എതര്‍ക്കും തുനിന്തവൻ' എന്ന ചിത്രമാണ് സൂര്യ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ