'ഭക്ഷണത്തിനായി കാത്തിരിക്കുമ്പോള്‍ അവള്‍ സെല്‍ഫിക്കായി വരുന്നൂ', അര്‍ജുൻ രവീന്ദ്രൻ

By Web TeamFirst Published May 7, 2021, 2:59 PM IST
Highlights

ദുര്‍ഗാ കൃഷ്‍ണയ്‍ക്കൊപ്പമുള്ള ഫോട്ടോയുമായി അര്‍ജുൻ രവീന്ദ്രൻ.

നടി ദുര്‍ഗാ കൃഷ്‍ണയും സുഹൃത്ത് അര്‍ജുൻ രവീന്ദ്രനും അടുത്തിടെയാണ് വിവാഹിതരായത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിന് എത്തി. ഇപോഴിതാ ദുര്‍ഗയുടെയും അര്‍ജുന്റെയും ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

അര്‍ജുൻ രവീന്ദ്രനാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.  ഒരാള്‍ ഭക്ഷണത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ അവൾ സെൽഫികൾക്കായി വരുന്നു, എന്നിട്ട് ഞാൻ ഇതുപോലെ പുഞ്ചിരിക്കും എന്നാണ് തമാശയെന്നോണം അര്‍ജുൻ രവീന്ദ്രൻ ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. കുറച്ചുകാലത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതരായത്.


പ്രണയത്തിലാണെന്നും ഉടൻ വിവാഹിതയാകുമെന്നും നേരത്തെ തന്നെ ദുര്‍ഗാ കൃഷ്‍ണ അറിയിച്ചിരുന്നു. കാമുകന്റെ പേര് എന്താണെന്നതിനുള്ള മറുപടിയായിട്ട് അര്‍ജുൻ രവീന്ദ്രന്റെ ഫോട്ടോ ദുര്‍ഗ കൃഷ്‍ണ ഷെയര്‍ ചെയ്‍തിരുന്നു. യുവ സിനിമ നിര്‍മാതാവായ അര്‍ജുനും താനും നാല് വര്‍ഷമായി പ്രണയത്തിലായിട്ട് എന്ന് ദുര്‍ഗ കൃഷ്‍ണ പറഞ്ഞിരുന്നു. ലൈഫ് ലൈൻ എന്നാണ് അര്‍ജുൻ രവീന്ദ്രൻ ആരാണ് എന്ന ചോദ്യത്തിന് ദുര്‍ഗ കൃഷ്‍ണ മറുപടി പറഞ്ഞത്.

അര്‍ജുൻ രവീന്ദ്രന്റെ ജന്മദിനത്തില്‍ ആശംസയുമായി ദുര്‍ഗ കൃഷ്‍ണ നേരത്തെ രംഗത്ത് എത്തിയപോഴും പ്രണയത്തിന്റെ സൂചനയായി അത് എല്ലാവരും കണ്ടിരുന്നു.

click me!