'പുതിയ ജീവിതം ആസ്വദിക്കുന്നു', യുവ കൃഷ്‍ണയ്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് മൃദുല വിജയ്

By Web TeamFirst Published Jul 15, 2021, 2:02 PM IST
Highlights

അടുത്തിടെയായിരുന്നു മൃദുല വിജയ്‍യും യുവ കൃഷ്‍ണയും വിവാഹിതരായത്.

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളാണ് മൃദുല വിജയ്‍യും യുവ കൃഷ്‍ണയും.  മൃദുല വിജയ്‍യും യുവ കൃഷ്‍ണയും  അടുത്തിടെയാണ് വിവാഹിതരായത്. വിവാഹിതാരാകുന്നുവെന്ന് ഇവര്‍ തന്നെയാണ് എല്ലാവരെയും അറിയിച്ചതും. പുതിയ ജീവിതം ആസ്വദിക്കുന്നുവെന്ന് മൃദുല വിജയ് പറയുന്നു.

യുവ കൃഷ്‍ണയ്‍ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് മൃദുല വിജയ്.  എട്ടോ എന്നാണ് മൃദുല വിജയ് എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ജൂലൈ എട്ടിന് ആയിരുന്നു മൃദുലയുടേയും യുവകൃഷ്‍ണയുടേയും വിവാഹം

ഏഷ്യാനെറ്റിലെ ഭാര്യ എന്ന സീരിയലിലൂടെ ശ്രദ്ധേയയാണ് മൃദുല വിജയ്.

സീരിയലിനു പുറമേ മെന്റലിസത്തിലും താല്‍പര്യം കാട്ടുന്നയാളാണ് യുവ കൃഷ്‍ണ.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!