'ആരൊക്ക തോൽപ്പിക്കാൻ ശ്രമിച്ചാലും സാധിക്കില്ല', ഫോട്ടോഷൂട്ട് പങ്കുവെച്ച് അമേയ

Web Desk   | Asianet News
Published : May 12, 2021, 11:49 AM IST
'ആരൊക്ക തോൽപ്പിക്കാൻ ശ്രമിച്ചാലും സാധിക്കില്ല', ഫോട്ടോഷൂട്ട് പങ്കുവെച്ച് അമേയ

Synopsis

അമേയയുടെ പുതിയ ഫോട്ടോഷൂട്ടിന്റെ ക്യാപ്ഷനും ചര്‍ച്ചയാകുന്നു.

മോഡലായും നടിയായും ശ്രദ്ധിക്കപ്പെട്ട താരമാണ് അമേയ. ഒട്ടേറെ ഫോട്ടോഷൂട്ടുകള്‍ അടുത്തിടെ അമേയ പങ്കുവയ്‍ക്കാറുണ്ട്. അമേയയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ അമേയയുടെ പുതിയ ഫോട്ടോയും ചര്‍ച്ചയാകുകയാണ്.

ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്‍ക്കുക മാത്രമല്ല അമേയ അതിന് മനോഹരമായ ക്യാപ്ഷനും എഴുതാറുണ്ട്. എന്ത് വന്നാലും നേരിടാനുള്ള ധൈര്യവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ പിന്നെ ജീവിതത്തിൽ ആരൊക്ക തോൽപ്പിക്കാൻ ശ്രമിച്ചാലും സാധിക്കില്ല എന്നാണ് അമേയ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. കൊവിഡിനെതിരെയുള്ള വ്യാജ വാര്‍ത്തകള്‍ക്ക് എതിരെയും അടുത്തിടെ ക്യാപ്ഷനിലൂടെ അമേയ പ്രതികരിച്ചിരുന്നു.

കൊവിഡിനെക്കുറിച്ച് ഫേക്ക് ന്യൂസുകൾ പ്രചരിപ്പിക്കുന്നവരുണ്ട്. വ്യാജമരുന്നുകളും. പണതട്ടിപ്പും നടത്തുന്നവരുണ്ടെന്ന് അമേയ പറയുന്നു. തന്റെ ഫോട്ടോകളും അമേയ ഷെയര്‍ ചെയ്‍തിരിക്കുന്നു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കായികമായും നിയമപരമായും നേരിടുമെന്നും അമേയ പറയുന്നു. 

അതിനി ഇൻസ്റ്റാഗ്രാമിൽ ഇരുന്ന് ഇൻബോക്സിൽ പറയുന്നവരായാലും, വാട്‍സ്ആപ്പിൽവന്ന് ഫോർവേർഡിൽ പറയുന്നവരായാലും എന്നാണ് അമേയ എഴുതിയത്.

PREV
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം