'പെട്ടെന്ന് കണ്ട ഒരു പെണ്ണിനെ ഓടിച്ചിട്ട് കെട്ടിയതിന്റെ ഓർമപ്പെടുത്തല്‍', കുറിപ്പുമായി ബാലചന്ദ്ര മേനോൻ

Web Desk   | Asianet News
Published : May 12, 2021, 10:32 AM IST
'പെട്ടെന്ന് കണ്ട ഒരു പെണ്ണിനെ ഓടിച്ചിട്ട് കെട്ടിയതിന്റെ ഓർമപ്പെടുത്തല്‍', കുറിപ്പുമായി ബാലചന്ദ്ര മേനോൻ

Synopsis

വിവാഹ വാര്‍ഷിക ദിനത്തില്‍ കുറിപ്പുമായി ബാലചന്ദ്ര മേനോൻ.

വിവാഹ വാര്‍ഷിക ദിനത്തില്‍ ബാലചന്ദ്ര മേനോന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു. നിസ്സാരനായ ഞാൻ പിന്നീട് ഒരു ഭര്‍ത്താവായി എന്നാണ് വിവാഹത്തെ കുറിച്ച് ബാലചന്ദ്ര മേനോൻ പറയുന്നത്. കുഞ്ഞുവാവയുടെ 'അപ്പി' കോരാൻ വയ്യാ എന്ന ഒറ്റ മടി കാരണം കല്യാണമേ  വേണ്ട എന്ന് കരുതിയ ആളാണ് ഞാൻ എന്നും ബാലചന്ദ്ര മേനോൻ പറയുന്നു. ഒടുവില്‍ അപ്പൂപ്പൻ വരെയെത്തിയ ജീവിതത്തെ കുറിച്ചാണ് ബാലചന്ദ്ര മേനോൻ പറയുന്നത്.

ബാലചന്ദ്ര മേനോന്റെ കുറിപ്പ്
കുഞ്ഞുവാവയുടെ 'അപ്പി' കോരാൻ വയ്യാ എന്ന ഒറ്റ മടി കാരണം കല്യാണമേ  വേണ്ട എന്ന് കരുതിയ ഞാൻ , പെട്ടെന്ന് കണ്ട ഒരു പെണ്ണിനെ
ഓടിച്ചിട്ട് കെട്ടിയതിന്റെ ഓർമപ്പെടുത്തലാണ് ഇന്ന് ..
മെയ്  12 ....
അതു കൊണ്ടു, നിസ്സാരനായ ഞാൻ പിന്നീട്  ഒരു ഭർത്താവായി ...
അച്ഛനായി ...
മരുമകനായി ...
അമ്മായി അച്ഛനായി ...
എന്തിന്‌  ? അപ്പൂപ്പനായി ..
വരദക്കും എന്നോടൊപ്പം ഈ വേഷപ്പകർച്ചകൾ  ആസ്വദിക്കാനായി  എന്നതും ഭാഗ്യം !
ദൈവത്തിനു സ്‍തുതി 
എല്ലാ പ്രാർത്ഥനകൾക്കും ആശംസകൾക്കും  നന്ദി!
കോവിഡിന്റെ  ക്രൂരമായ "മരണ കൊയ്ത്തു " നടന്നു കൊണ്ടിരിക്കുന്ന ഈ വേളയിൽ  ഇതിനപ്പുറം  എന്തു  പറയാനാണ്  ?
ഏവർക്കും  സുഖാശംസകൾ  
that's ALL your honour!

PREV
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ