നിറത്തിന്റെയും ജാതിയുടെയുമൊക്കെ പേരില്‍ ആള്‍ക്കാരെ വിലയിരുത്തുന്നത് അവസാനിപ്പിക്കണം: അനുമോള്‍

Web Desk   | Asianet News
Published : Jun 29, 2021, 10:37 AM IST
നിറത്തിന്റെയും ജാതിയുടെയുമൊക്കെ പേരില്‍ ആള്‍ക്കാരെ വിലയിരുത്തുന്നത് അവസാനിപ്പിക്കണം: അനുമോള്‍

Synopsis

വസ്‍ത്രങ്ങൾ, ലിംഗഭേദം തുടങ്ങിയവയുടെയൊക്കെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നത് അവസാനിപ്പിക്കൂവെന്ന് അനുമോള്‍.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുമോള്‍. സിനിമകള്‍ ഒരുപാട് ചെയ്‍തിട്ടില്ലെങ്കിലും മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടാൻ അനുമോളിനായി. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുമുണ്ട് അനുമോള്‍. ഇപോഴിതാ അനുമോളിന്റെ പുതിയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

നിറത്തിന്റെയും ജാതിയുടെയുമൊക്കെ പേരില്‍ആള്‍ക്കാരെ  വിലയിരുത്തുന്നത് അവസാനിപ്പിക്കണമെന്ന് അനുമോള്‍ ആവശ്യപ്പെടുന്നത്. വസ്‍ത്രങ്ങൾ, ആക്‌സസറൈസുകൾ, വാക്കുകൾ, ലിംഗഭേദം, നിറം, ജാതി, മതം, വലുപ്പം എന്നിവ അടിസ്ഥാനമാക്കി പരസ്‍പരം വിലയിരുത്തുന്നത് അവസാനിപ്പിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. ആളുകൾ സ്വയം കൂടുതൽ യാഥാര്‍ഥ്യവും ആത്മാർത്ഥവുമായിരിക്കട്ടെ. എല്ലാവരേയും അംഗീകരിക്കണമെന്നും ഫോട്ടോ പങ്കുവെച്ചുകൊണ്ട് അനുമോള്‍ പറയുന്നു.

ടായ എന്ന സംസ്‍കൃത സിനിമയിലാണ് അനുമോള്‍ ഇപോള്‍ അഭിനയിക്കുന്നത്. 

അവളാല്‍ എന്ന് അര്‍ഥമുള്ള ടായ സംവിധാനം ചെയ്യുന്നത് ജി പ്രഭയാണ്. നെടുമുടു വേണുവും ടായ‍യില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. ഗോകുലം ഗോപാലൻ ആണ് ചിത്രം നിര്‍മിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ നമ്പൂതിരി സ്‍ത്രീകള്‍ നേരിടേണ്ടി വന്ന ചൂഷണം പ്രമേയമാകുന്ന സിനിമയില്‍ ബാബു നമ്പൂതിരിയടക്കമുള്ള ഒട്ടേറെ അഭിനേതാക്കള്‍ ഭാഗമാകുന്നുണ്ട്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഹെർ ഫ്രെയിം, ഹെർ സ്റ്റോറി: സിനിമ മേഖലയിലെ അധികാര ഘടന മാറണമെന്ന് വനിത സംവിധായകർ
'ആരെയും പേടിക്കേണ്ടതില്ലല്ലോ'; സെൻസറിംഗ് വിമർശന വിധേയമാക്കി ഓപ്പൺഫോറം