ലൂസിഫര്‍ തെലുങ്ക് ഉപേക്ഷിച്ചിട്ടില്ല, ചിരഞ്‍ജീവി ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുന്നു

By Web TeamFirst Published Jun 29, 2021, 10:15 AM IST
Highlights

ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഉപേക്ഷിച്ചിട്ടില്ല.

പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമെന്ന നിലയിലാണ് ലൂസിഫര്‍ ശ്രദ്ധിക്കപ്പെട്ടത്. മോഹൻലാല്‍ ആണ് ചിത്രത്തില്‍ നായകനെന്നതും പ്രത്യേകതയായി.ലൂസിഫര്‍ ഹിറ്റായി മാറുകയും ചെയ്‍തു. ഇപോഴിതാ സിനിമയുടെ തെലുങ്ക് റീമേക്കിനെ കുറിച്ചുള്ളതാണ് വാര്‍ത്തകള്‍.

ചിരഞ്‍ജീവി നായകനായി ലൂസിഫര്‍ തെലുങ്ക് റീമേക്ക് നടക്കുമെന്നായിരുന്നു വാര്‍ത്തകള്‍. മോഹൻലാലിന്റെ വേഷത്തില്‍ ചിരഞ്‍ജീവിയായിരിക്കും എത്തുക. സിനിമയുടെ ജോലികള്‍ തുടങ്ങുകയും ചെയ്‍തിരുന്നു. സിനിമ ഉപേക്ഷിച്ചെന്ന് ഇടയ്‍ക്ക് വാര്‍ത്തകളില്‍ വന്നെങ്കിലും ഇല്ലെന്ന് സൂചന നല്‍കി സംഗീത സംവിധായകൻഎസ് തമൻ രംഗത്ത് എത്തിയിരിക്കുകയാണ്.

ചിരഞ്‍ജീവി നായകനാകുന്ന സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് എസ് തമനാണ്.  സിനിമയുടെ ജോലികള്‍ തുടങ്ങിയെന്ന് എസ് തമൻ അറിയിക്കുന്നു. ഫോട്ടോയും എസ് തമൻ ഷെയര്‍ ചെയ്‍തിട്ടുണ്ട്. മോഹൻരാജയും എസ് തമന് ഒപ്പമുണ്ട്.

ലൂസിഫറിന്റെ രണ്ടാം ഭാഗവും മോഹൻലാലിനെ തന്നെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്നുണ്ട്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!