'ഇത് അഭിമാനം', രജനികാന്തിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ധനുഷ്

Web Desk   | Asianet News
Published : Oct 25, 2021, 07:36 PM IST
'ഇത് അഭിമാനം', രജനികാന്തിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ധനുഷ്

Synopsis

ഒരേ വേദിയില്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയതിന്റെ സന്തോഷത്തില്‍ ധനുഷ്.

ധനുഷായിരുന്നു (Dhanush) ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനായത്. ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ് ഇത്തവണ രജനികാന്തിനുമായിരുന്നു (Rajinikanth). ധനുഷും രജനികാന്തും ഇന്ന് അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ അതേ വേദിയിൽ മികച്ച നടനുള്ള ദേശീയ അവാർഡ് നേടുക എന്നത് വിവരിക്കാനാകാത്തതാണെന്ന് ധനുഷ് പറയുന്നു.

എന്റെ തലൈവർ അഭിമാനകരമായ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ അതേ വേദിയിൽ മികച്ച നടനുള്ള ദേശീയ അവാർഡ് നേടുക എന്നത് വിവരണാതീതമാണ്. എനിക്ക് ഈ ബഹുമതി നൽകിയ ദേശീയ അവാർഡ് ജൂറിക്ക് നന്ദി. നിങ്ങളുടെ നിരന്തരമായ പിന്തുണയ്ക്ക് മാധ്യമങ്ങൾക്കും മാധ്യമങ്ങൾക്കും നന്ദി എന്നാണ് അവാര്‍ഡ് വാങ്ങി ധനുഷ് എഴുതിയിരിക്കുന്നത്. രജനികാന്തിനൊപ്പമുള്ള തന്റെ ഒരു ഫോട്ടോയും ധനുഷ് പങ്കുവെച്ചിട്ടുണ്ട്.

അസുരൻ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിനാണ് ധനുഷ് മികച്ച നടനായത്.

ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രമായത് മരക്കാര്‍: അറബിക്കടലിന്റെ സിംഹമാണ്. സംവിധായകൻ പ്രിയദര്‍ശനും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. കങ്കണയാണ് ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിയായത്. സമഗ്ര സംഭാവനയ്‍ക്കുള്ള ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ് ഏറ്റുവാങ്ങാൻ കുടുംബസമേതമായിരുന്നു എത്തിയത്.

PREV
click me!

Recommended Stories

മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി 'പൊങ്കാല'; റിലീസിന് ശേഷമുള്ള പുത്തൻ ടീസർ പുറത്ത്
'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ