'അയാള്‍ ഒളിമറയത്തുണ്ട്, നിങ്ങള്‍ക്ക് ഉടൻ കാണാനാകും', കുറുപ്പിന്റെ പുതിയ മുഖം കാട്ടി ദുല്‍ഖര്‍

Published : Jul 28, 2021, 06:06 PM ISTUpdated : Nov 06, 2021, 11:42 AM IST
'അയാള്‍ ഒളിമറയത്തുണ്ട്, നിങ്ങള്‍ക്ക് ഉടൻ കാണാനാകും', കുറുപ്പിന്റെ പുതിയ മുഖം കാട്ടി ദുല്‍ഖര്‍

Synopsis

കുറുപ്പിനെ ഉടൻ കാണാനാകുമെന്നാണ് ദുല്‍ഖര്‍ പറയുന്നത്.

പിടികിട്ടാപ്പുള്ളി സുകുമാര കുറിപ്പിന്റെ ജീവിതകഥ ആസ്‍പദമാക്കിയിട്ടുള്ള സിനിമയാണ് കുറുപ്പ്. ദുല്‍ഖര്‍ ആണ് കുറുപ്പ് ആയിട്ട് ചിത്രത്തില്‍ അഭിനയിക്കുന്നത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ ദുല്‍ഖറിന്റെ ജന്മദിനത്തില്‍ കുറുപ്പിന്റെ മറ്റൊരു ഫോട്ടോ കൂടി പുറത്തുവിട്ടിരിക്കുകയാണ്.

കുറുപ്പ് ഉടൻ റിലീസ് ചെയ്യുമെന്നും നിങ്ങള്‍ക്ക് എല്ലാം കാണാനാകുമെന്നുമാണ് ദുല്‍ഖര്‍ അറിയിച്ചിരിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കെ എസ് അരവിന്ദ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ശോഭിതയാണ് നായിക.

ദുല്‍ഖര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നതും.

നിമിഷ് രവിയാണ് സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

യൗവനത്തിന്റ ആഘോഷവുമായി ഒരു ഫൺ റൈഡ്; "മെൽകൗ പോണ്ടിച്ചേരി" ഫസ്റ്റ് ലുക്ക് പുറത്ത്
'അതിമനോഹരം' ശബരിമല ഷെഡ്യൂൾ; രണ്ട് സ്ഥലങ്ങളിൽ ചിത്രീകരണത്തിന് അനുമതി