'മികച്ചതെല്ലാം ലഭിക്കട്ടെ', മീനയ്‍ക്ക് ആശംസകളുമായി നടി ഖുശ്‍ബു

Web Desk   | Asianet News
Published : Sep 16, 2021, 10:36 AM IST
'മികച്ചതെല്ലാം ലഭിക്കട്ടെ', മീനയ്‍ക്ക് ആശംസകളുമായി നടി ഖുശ്‍ബു

Synopsis

നടി മീനയ്‍ക്ക് ജന്മദിന ആശംസകളുമായി ഖുശ്‍ബു.

ബാലതാരമായി തുടങ്ങി നായികയായി വളര്‍ന്ന് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മീന. ഇന്നും  മലയാളമടക്കമുള്ള തെന്നിന്ത്യൻ ചിത്രങ്ങളില്‍ നായികയാണ് മീന. ഒട്ടേറെ ഹിറ്റുകളാണ് മീന ഇതിനകം സ്വന്തമാക്കിയത്. നടി മീനയുടെ ജന്മദിനത്തില്‍ ആശംസകളുമായി എത്തുകയാണ് ഖുശ്‍ബു.

പ്രിയപ്പെട്ട മീനയ്‍ക്ക് ജന്മദിന ആശംസകള്‍ എന്ന് ഖുശ്‍ബു എഴുതിയിരിക്കുന്നു. ഏറ്റവും മികച്ചത് എല്ലാം ലഭിക്കട്ടെയെന്നും ഖുശ്‍ബു എഴുതുന്നു.  മീനയുടെ ഫോട്ടോയും ഖുശ്‍ബു ഷെയര്‍ ചെയ്യുകയും ചെയ്‍തിട്ടുണ്ട്. 1982ല്‍ നെഞ്ചങ്കള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് മീന വെള്ളിത്തിരയിലെത്തുന്നത്.

നവയുഗം എന്ന തെലുങ്ക് ചിത്രത്തിലൂടെ നായികയായി മാറുകയും ചെയ്‍തു.

വിദ്യാ സാഗര്‍ ആണ് മീനയുടെ ഭര്‍ത്താവ്. മികച്ച നടിക്കുള്ള നന്ദി അവാര്‍ഡ് രണ്ടു തവണ മീനയ്‍ക്ക് ലഭിച്ചിട്ടുണ്ട്. തമിഴ്‍നാട് സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡ് അഞ്ച് തവണയും ലഭിച്ചിട്ടുണ്ട്. തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങളുടെ എല്ലാം നായികയായി മീന വെള്ളിത്തിരയിലെത്തിയിട്ടുണ്ട്.

PREV
click me!

Recommended Stories

30-ാമത് ഐഎഫ്എഫ്‌കെ: അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്
സംവിധായകന്‍ വിക്രം ഭട്ടും ഭാര്യയും 30 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍