'എന്റെ ബൊമ്മക്കുട്ടികള്‍, എന്റെ എല്ലാം', ഫോട്ടോകളുമായി ഖുശ്‍ബു

Web Desk   | Asianet News
Published : Jan 07, 2021, 12:55 PM IST
'എന്റെ ബൊമ്മക്കുട്ടികള്‍, എന്റെ എല്ലാം', ഫോട്ടോകളുമായി ഖുശ്‍ബു

Synopsis

കുട്ടികളുടെ ഫോട്ടോയുമായി നടി ഖുശ്‍ബു.

നടിയായും രാഷ്‍ട്രീയക്കാരിയായും ഒരുപോലെ ശ്രദ്ധേയയാണ് ഖുശ്‍ബു. രാഷ്‍ട്രീയത്തില്‍ തിരക്കുള്ളപ്പോഴും സിനിമ പൂര്‍ണമായി ഒഴിവാക്കിയിട്ടില്ല ഖുശ്‍ബു. ഖുശ്‍ബുവിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഖുശ്‍ബുവിന്റെ മക്കളുടെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ഖുശ്‍ബു തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. തന്റെ ബൊമ്മി കുട്ടികള്‍ എന്നാണ് ഖുശ്‍ബു എഴുതിയിരിക്കുന്നത്.

സംവിധായകനും നടനുമായ സുന്ദര്‍ സിയാണ് ഖുശ്‍ബുവിന്റെ ഭര്‍ത്താവ്. അവന്തിക, ആനന്ദിത എന്നിങ്ങനെ രണ്ട് മക്കളാണ് സുന്ദര്‍ സി - ഖുശ്‍ബു ദമ്പതിമാര്‍ക്കുള്ളത്.  എന്റെ പ്രപഞ്ചം, എന്റെ നിധി, എന്റെ എല്ലാം എന്നാണ് ഖുശ്‍ബു കുട്ടികളെ കുറിച്ച് എഴുതിയിരിക്കുന്നത്. കുട്ടികളുടെ ചെറുപ്പകാലത്തെ ഫോട്ടോയാണ് ഇത്. മുമ്പും കുട്ടികളുടെ ഫോട്ടോ ഖുശ്‍ബു ഷെയര്‍ ചെയ്‍തിട്ടുണ്ട്. ആനന്ദിത തടി കുറച്ച കാര്യത്തെ ഖുശ്‍ബു അഭിമാനത്തോടെ പറഞ്ഞത് അടുത്തിടെ ശ്രദ്ധേയമായിരുന്നു.

മക്കളുടെ ഫോട്ടോകള്‍ ഷെയര്‍ ചെയ്യുമ്പോള്‍ മോശം കമന്റ് ചെയ്‍തവര്‍ക്ക് എതിരെ ഖുശ്ബു നേരത്തെ രംഗത്ത് എത്തിയിരുന്നു.

കോണ്‍ഗ്രസ് വിട്ട് അടുത്തിടെയാണ് ഖുശ്‍ബു ബിജെപിയിലേക്ക് എത്തിയത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഈസ്റ്റ് കോസ്റ്റ് വിജയന്‍റെ സംവിധാനത്തില്‍ 'ഭീഷ്‍മര്‍'; ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു
'ആ നടി ഐ ലവ് യു പറഞ്ഞപ്പോൾ, ഐ ലവ് യു ടൂ എന്നാണ് ഞാൻ തിരിച്ചുപറഞ്ഞത്, അത്രയും ടെൻഷൻ ഉണ്ടായിരുന്നു'; ചിരിപടർത്തി ബേസിലിന്റെ വാക്കുകൾ