രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത് ധനുഷും മമ്മൂട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന 'ഓം' നവംബർ 20-ന് തിയേറ്ററുകളിലെത്തും. എട്ട് വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ തിരിച്ചെത്തുന്ന സിനിമയിൽ നസീറുദ്ദീൻ ഷായും അഭിനയിക്കുന്നുണ്ട്.

തമിഴ് സിനിമാസ്വാദകരും മലയാളികളും ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ഓം. ധനുഷിനൊപ്പം മമ്മൂട്ടിയും സുപ്രധാന വേഷത്തിൽ എത്തുന്ന ചിത്രം നവംബറിൽ തിയറ്ററിൽ എത്തും. ചിത്രത്തിന്റേതായി ഓരോ ദിവസവും പുറത്തുവരുന്ന അപ്ഡേറ്റുകൾ പ്രേക്ഷകരിൽ കൂടുതൽ ആവേശവും കൗതുകവും സമ്മാനിക്കുന്നുവെന്ന കാര്യത്തിൽ തർക്കമില്ല. ഇപ്പോഴിതാ ഓമിലെ സായ് പല്ലവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

സ്പെഷ്യൽ ഇൻവെസ്റ്റി​ഗേഷൻ ഓഫീസറായാണ്(ഐപിഎസ്) സായ് പല്ലവി ഓമിൽ എത്തുന്നത്. നിത്യ റെഡ്ഡി എന്നാണ് കഥാപാത്ര പേര്. ധനുഷും മമ്മൂട്ടിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കെതിരെയാകും നിത്യ റെഡ്ഡി എത്തുന്നതെന്നാണ് സൂചനകൾ. എന്തായാലും സായ് പല്ലവിയുടെ ലുക്കും ടീസറും ചെറുതല്ലാത്ത ആവേശം തന്നെ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. ചിത്രം നവംബർ 20ന് തിയറ്ററുകളിൽ എത്തും. അമരന്‍ ഒരുക്കിയ രാജ്കുമാര്‍ പെരിയസാമി ആണ് ഓം സംവിധാനം ചെയ്യുന്നത്. നേരത്തെ ഓം ഒക്ടോബര്‍ 16ന് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ജയിലര്‍ 2വിന്റെ റിലീസ് പ്രമാണിച്ച് ഓമിന്റെ റിലീസ് മാറ്റിവയ്ക്കുക ആയിരുന്നു.

മമ്മൂട്ടി ഒരിടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ഓം. ധനുഷ് നായകനാവുന്ന ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ധനുഷിനും മമ്മൂട്ടിയ്പ്പും പുറമെ നസീറുദ്ദീന്‍ ഷായും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയും നസീറുദ്ദീന്‍ ഷായും ഒരുമിച്ച് അഭിനയിക്കുന്നത്. മമ്മൂട്ടി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 1994 ല്‍ എത്തിയ പൊന്തന്‍മാടയില്‍ നസീറുദ്ദീന്‍ ഷായും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എട്ട് വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്ന ചിത്രമാണ് ഓം. 2018 ൽ റാം ഒരുക്കിയ 'പേരന്‍പ്' എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അവസാനമായി തമിഴിൽ എത്തിയത്.

OM Special Duty (Tamil) | Sai Pallavi | Dhanush | Mammootty | Rajkumar Periasamy | Sai Abhyankkar

രണ്ട് ഭാഗങ്ങളിലായാണ് ഓം റിലീസ് ചെയ്യുക. ഓം ചാപ്റ്റര്‍ 1, ഉധിരം: ദി ബ്ലഡ് വുഡ് എന്നാണ് ആദ്യ ഭാഗത്തിന് നല്‍കിയിരിക്കുന്ന പേര്. ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസുമായി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. സായ് പല്ലവി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ശ്രീലീലയും പ്രധാന സ്ത്രീ കഥാപാത്രത്തിന് ജീവൻ നൽകും. സായ് അഭയങ്കർ ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. ധനുഷിന്‍റെ കരിയറിലെ 55-ാം ചിത്രമാണ് ഇത്. ഡി 55 എന്നായിരുന്നു ചിത്രത്തിന്‍റെ വര്‍ക്കിംഗ് ടൈറ്റില്‍. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആണ് പ്രദർശനത്തിന് എത്തുക.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming