'അന്നും ഇന്നും നീ എന്റെ സ്വന്തം', ബൃന്ദ മാസ്റ്ററെ കുറിച്ച് കുറിപ്പുമായി ഖുശ്‍ബു

By Web TeamFirst Published Jun 12, 2021, 3:34 PM IST
Highlights

 ബൃന്ദ മാസ്റ്ററെ കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി ഖുശ്‍ബു.

തെന്നിന്ത്യയില്‍ മിന്നിത്തിളങ്ങുന്ന ഡാൻസ് കൊറിയോഗ്രാഫറാണ് ബൃന്ദ മാസ്റ്റര്‍. നടിയായിട്ടും ബൃന്ദ മാസ്റ്റര്‍ വെള്ളിത്തിരയുടെ ഭാഗമായിട്ടുണ്ട്. ഒട്ടേറെ ഹിറ്റുകള്‍ ബൃന്ദ മാസ്റ്റര്‍ സ്വന്തമാക്കിയിട്ടുണ്ട്. ബൃന്ദ മാസ്റ്ററുടെ ജന്മദിനത്തില്‍ നടി ഖുശ്‍ബു എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ഞങ്ങള്‍ 1986ല്‍ ആദ്യമായി കണ്ടുമുട്ടിയതിനുശേഷം ഞങ്ങൾക്കിടയിൽ ഒന്നും മാറിയിട്ടില്ല. അന്ന് നിങ്ങൾ എന്റെ ബെസ്റ്റിയായിരുന്നു, നിങ്ങൾ ഇപ്പോഴും എന്റെ ബെസ്റ്റിയാണ്. 36 വർഷത്തിനുശേഷം ഞങ്ങൾ ഇവിടെയുണ്ട്. ഇപ്പോഴും ഒരുമിച്ച്. എന്റെ സുഹൃത്ത് കുടുംബമെന്ന നിലയിൽ നിങ്ങളുള്ളപ്പോള്‍ ഞാൻ എന്റെ മുൻ ജന്മത്തിൽ എന്തെങ്കിലും നല്ലത് ചെയ്‍തിട്ടുണ്ട് എന്നാണ് നോന്നത്. ഐ ലവ് യു ഡി എന്നുമാണ് ഖുശ്‍ബു എഴുതിയിരിക്കുന്നത്.

ഹിന്ദി സിനിമയിലും ബൃന്ദ മാസ്റ്റര്‍ ഡാൻസ് കൊറിയോഗ്രാഫി ചെയ്‍തിട്ടുണ്ട്.

ബൃന്ദ മാസ്റ്ററുടെ ജന്മദിനത്തില്‍ മറ്റ് താരങ്ങളും ആശംസകളുമായി എത്തിയിട്ടുണ്ട്.

click me!