'ക്രിസ്‍മസ് ട്രീയും ഞാനും, സാന്റയെ കാത്തിരിക്കുന്നു', ഫോട്ടോയുമായി ഗായിക മഞ്‍ജരി

Web Desk   | Asianet News
Published : Dec 24, 2020, 05:53 PM ISTUpdated : Dec 24, 2020, 05:55 PM IST
'ക്രിസ്‍മസ് ട്രീയും ഞാനും, സാന്റയെ കാത്തിരിക്കുന്നു', ഫോട്ടോയുമായി ഗായിക മഞ്‍ജരി

Synopsis

ക്രിസ്‍മസ് ആഘോഷത്തിന്റെ ഫോട്ടോകളുമായി ഗായിക മഞ്‍ജരിയുടെ ആശംസകള്‍.

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് മഞ്ജരി. ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച നടി. മഞ്‍ജരിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ മഞ്‍ജരിയുടെ ക്രിസ്‍മസ് ആഘോഷത്തിന്റെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. മഞ്ജരി തന്നെയാണ് ഫോട്ടോകള്‍ ഷെയര് ചെയ്‍തിരിക്കുന്നത്. രസകരമായ ക്യാപ്ഷനാണ് മഞ്ജരി ഫോട്ടോയ്‍ക്ക് എഴുതിയിരിക്കുന്നത്.

ക്രിസ്‍മസ് ട്രീക്ക് സമീപം നില്‍ക്കുകയാണ് മഞ്‍ജരി. ക്രിസ്‍മസ് ട്രീയും ഞാനും സാന്റയെ കാത്തിരിക്കുന്നു. ഏല്ലാവർക്കും പൊട്ടിചിരിയും ആത്മസംതൃപ്‍തിയുടേയും ക്രിസ്‍മസ് ആശംസകൾ.
കർത്താവിന്റെ അനുഗ്രഹം നമുക്ക് എല്ലവർക്കും ഉണ്ടാകട്ടേയെന്ന് മഞ്‍ജരി എഴുതിയിരിക്കുന്നു. സ്വന്തം ഫോട്ടോകളും മഞ്ജരി ഷെയര്‍ ചെയ്‍തിരിക്കുന്നു. ക്രിസ്‍മസിന്റെ സന്തോഷമാണ് മഞ്ജരിയുടെ വാക്കുകളില്‍ വ്യക്തമാകുന്നത്.

സത്യൻ അന്തിക്കാടിന്റെ അച്ഛുവിന്റെ അമ്മ എന്ന സിനിമയിലൂടെ ഇളയരാജയുടെ സംഗീതത്തിലാണ് മഞ്‍ജരി സിനിമയുടെ ഭാഗമാകുന്നത്.

മകള്‍‌ക്ക് എന്ന സിനിമയിലെ മുകിലിൻ മകളെ എന്ന ഗാനത്തിന് 2004ലും വിലാപങ്ങള്‍ക്കപ്പുറം എന്ന സിനിമയിലെ മുള്ളുള്ള മുരിക്കിൻമേല്‍ എന്ന സിനിമയില്‍ 2008ലും മികച്ച പിന്നണി ഗായികയ്‍ക്കുള്ള അവാര്‍ഡ് മഞ്‍ജരി നേടിയിട്ടുണ്ട്. (ഫോട്ടോകള്‍ക്ക് കടപ്പാട് മഞ്‍ജരിയുടെ ഇൻസ്റ്റാഗ്രാം പേജ്.)

PREV
click me!

Recommended Stories

മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി 'പൊങ്കാല'; റിലീസിന് ശേഷമുള്ള പുത്തൻ ടീസർ പുറത്ത്
'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ