‘ഹാക്കറില്‍ നിന്നും ഫേസ്ബുക്ക് പേജിനെ രക്ഷിച്ചു’; സഹായിച്ചവർക്ക് നന്ദി പറഞ്ഞ് മുരളി ഗോപി

By Web TeamFirst Published Jul 31, 2021, 8:58 PM IST
Highlights

കുരുതിയാണ് റിലീസ് ചെയ്യാനിരിക്കുന്ന മുരളി ഗോപിയുടെ സിനിമ. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായ ചിത്രം ഓഗസ്റ്റ് 11നാണ് ആമസോണില്‍ റിലീസ് ചെയ്യുന്നത്.

ഹാക്ക് ചെയ്യപ്പെട്ട തന്റെ ഫേസ്ബുക്ക് പേജ് തിരിച്ചെത്തിയ വിവരം അറിയിച്ച് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ പേജ് ഹാക്ക് ചെയ്യപ്പെട്ടത്. പേജിലെ പ്രൊഫൈല്‍ ചിത്രം മാറ്റുകയും അടിക്കടി പോസ്റ്റുകള്‍ പങ്കുവെക്കുകയും ചെയ്തതോടെ ഇക്കാര്യം മനസ്സിലാകുക ആയിരുന്നു. 

‘ഒരു ഭീകര ഹാക്കിങ്ങിന് ശേഷം വീണ്ടും എന്റെ എഫ്ബി പേജ് തിരിച്ചെത്തിയിരിക്കുകയാണ്. സംഭവം എന്നെ നേരത്തെ തന്നെ അറിയിച്ച എല്ലാവര്‍ക്കും നന്ദി. ഫേസ്ബുക്ക് പേജ് തിരിച്ച് കിട്ടുന്നതില്‍ സഹായിച്ച എഫ്ബി ടീമിനും നന്ദി അറിയിക്കുന്നു’, എന്ന് മുരളി ​ഗേപി കുറിച്ചു. 

അതേസമയം, കുരുതിയാണ് റിലീസ് ചെയ്യാനിരിക്കുന്ന മുരളി ഗോപിയുടെ സിനിമ. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായ ചിത്രം ഓഗസ്റ്റ് 11നാണ് ആമസോണില്‍ റിലീസ് ചെയ്യുന്നത്. മെയ് 13നായിരുന്നു കുരുതിയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. 
എന്നാൽ കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് മാറ്റുകയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!