'ഇതാ ഇങ്ങനെ മതിയോ?', സംവിധായകൻ പൃഥ്വിരാജിനോട് ഛായാഗ്രാഹകൻ അഭിനന്ദ് രാമാനുജം

By Web TeamFirst Published Aug 14, 2021, 9:02 AM IST
Highlights

ഛായാഗ്രാഹകൻ അഭിനന്ദ് രാമാനുജനൊപ്പമുള്ള ഫോട്ടോയാണ് പങ്കുവെച്ചത്.

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബ്രോ ഡാഡി. പൃഥ്വിരാജ് സിനിമയില്‍ മുഴുനീള വേഷത്തില്‍ അഭിനയിക്കുന്നുവെന്നതും പ്രത്യേകതയാണ്. സിനിമയുടെ പ്രഖ്യാപനം തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

പൃഥ്വിരാജ് തന്നെയാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഛായാഗ്രാഹകൻ അഭിനന്ദ് രാമാനുജത്തിനൊപ്പമുള്ള ഫോട്ടോയാണ് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്. ഒട്ടേറെ പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.  അഭിനന്ദ് രാമാനുജൻ സിനിമ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന ഫോട്ടോ പൃഥ്വിരാജ് പങ്കുവെച്ചതും ഹിറ്റായിരുന്നു.

ആന്റണി പെരുമ്പാവൂരാണ് ബ്രോ ഡാഡി നിര്‍മിക്കുന്നത്.

കല്യാണി പ്രിയദര്‍ശനും മീനയുമാണ് ചിത്രത്തിലെ മറ്റൊരു നായിക. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.  ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സിദ്ധു പനയ്‍ക്കല്‍ ആണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍. എം ആര്‍ രാജകൃഷ്‍ണനാണ് ഓഡിയോഗ്രാഫി. ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് പൃഥ്വിരാജ് സൂചന നല്‍കിയിരിക്കുന്നത്. സന്തോഷകരമായ ഒരു സിനിമയായിരിക്കും ഇതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!