'ഇങ്ങനെ ഒരാള്‍ മാത്രം', മോഹൻലാലിനൊപ്പമുള്ള ഫോട്ടോയുമായി പൃഥ്വിരാജ്

Web Desk   | Asianet News
Published : Jan 06, 2021, 11:23 AM IST
'ഇങ്ങനെ ഒരാള്‍ മാത്രം', മോഹൻലാലിനൊപ്പമുള്ള ഫോട്ടോയുമായി പൃഥ്വിരാജ്

Synopsis

മോഹൻലാലിന് ഒപ്പമുള്ള ഫോട്ടോയുമായി പൃഥ്വിരാജ്.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്‍ത ലൂസിഫറിലെ നായകനാണ് മോഹൻലാല്‍. ഇരുവരും ഒന്നിച്ച ചിത്രം വൻ ഹിറ്റായി മാറി. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ മോഹൻലാലിന് ഒപ്പമുള്ള പൃഥ്വിരാജിന്റെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. പൃഥ്വിരാജ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മോഹൻലാലും പൃഥ്വിരാജും അടുത്ത ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ്.

ഇങ്ങനെ ഒരാള്‍ മാത്രം എന്ന അര്‍ഥത്തില്‍ ലൂസിഫറിലെ ഒരു ഡയലോഗ് ആണ് പൃഥ്വിരാജ് ക്യാപ്ഷൻ ആയി എഴുതിയിരിക്കുന്നത്. സമീര്‍ ഹംസയാണ് ഫോട്ടോ എടുത്തിരിക്കുന്നത്. ഒട്ടേറെ ആള്‍ക്കാരാണ് ഫോട്ടോയ്‍ക്ക് കമന്റ് ഇട്ടിരിക്കുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് തുടക്കാമായോ എന്ന് ചോദിക്കുന്നു. പൃഥ്വിരാജ് തന്നെയാണ് തന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മോഹൻലാലിന്റെ എമ്പുരാനായി എല്ലാവരും കാത്തിരിക്കുകയാണ്.

മുരളി ഗോപിയാണ് ലൂസിഫറിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

മോഹൻലാലിനെ നായകനാക്കി എമ്പുരാൻ സംവിധാനം ചെയ്യാൻ വൻ തയ്യാറെടുപ്പുകളാണ് പൃഥ്വിരാജ് നടത്തുന്നത്.

PREV
click me!

Recommended Stories

പുഷ്പ താഴത്തില്ലെടാ.., നേടിയത് 1800 കോടി; ഇന്ത്യൻ സിനിമയിൽ ഇൻഡസ്ട്രി ഹിറ്റടിച്ച അല്ലു അര്‍ജുന്‍ പടം
'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി