'എന്റെ പേരില്‍ മറ്റൊരു സ്‍ത്രീയുടെ വീഡിയോ പ്രചരിക്കുന്നു', പരാതിയുമായി നടി രമ്യാ സുരേഷ്

Web Desk   | Asianet News
Published : Jun 02, 2021, 12:08 PM ISTUpdated : Jun 02, 2021, 12:09 PM IST
'എന്റെ പേരില്‍ മറ്റൊരു സ്‍ത്രീയുടെ വീഡിയോ പ്രചരിക്കുന്നു', പരാതിയുമായി നടി രമ്യാ സുരേഷ്

Synopsis

നമ്മുടേതല്ലാത്തൊരു വിഡിയോ മുഖ സാദൃശ്യം തോന്നിയതിന്റെ പേരിൽ ഫോട്ടോസ് വച്ച് പ്രചരിപ്പിക്കുകയാണെന്ന് രമ്യാ സുരേഷ്.  

വ്യജ വീഡിയോയ്‍ക്ക് എതിരെ പരാതിയുമായി നടി രമ്യാ സുരേഷ്. തന്റെ പേരില്‍ പ്രചരിക്കുന്ന അശ്ലീല വീഡിയോയ്‍ക്ക് എതിരെ പരാതി നല്‍കിയതായി രമ്യാ സുരേഷ് ലൈവില്‍ എത്തി അറിയിക്കുകയായിരുന്നു. തന്റെ മുഖത്തോട് ഏറെ സാദൃശ്യം തോന്നുന്ന സ്‍ത്രീയുടെതാണ് വീഡിയോ. ഇത് താനല്ലെന്ന് വ്യക്തമാക്കിയ നടി ഇതിനെതിരെ നിയമപരമായി ഏതറ്റം വരെയും പോരാടുമെന്നും അറിയിച്ചു.

എന്നെ പരിചയമുള്ള ഒരാൾ ആണ് ഈ വീഡിയെ കുറിച്ച് അറിയിച്ചത്. ഫോട്ടോയും വീഡിയോയും എന്റെ ഫോണിലേക്ക് അയച്ചുതരികയായിരുന്നു. ഫേസ്‍ബുക്കിലുള്ള എന്റെ രണ്ട് ഫോട്ടോയും വേറൊരു വീഡിയോയുമായിരുന്നു അതില്‍ ഉണ്ടായിരുന്നു. ഫോട്ടോയിലെ ആള്‍ എന്നെപ്പോലെ തന്നെയായിരുന്നു. വീഡിയോയിലെ സ്‍ത്രീയും അതുപോലെ തന്നെ. ഉടൻതന്നെ നാട്ടിലെ പൊലീസ് സ്റ്റേഷനില്‍ ഇക്കാര്യം അറിയിച്ചെന്നും രമ്യാ സുരേഷ് പറഞ്ഞു.

അവര്‍ പറഞ്ഞത് അനുസരിച്ച് ആലപ്പുഴ എസ് പി ഓഫീസില്‍ ചെന്ന് പരാതി കൊടുത്തു.  വിഡിയോ വന്ന ഗ്രൂപ്പിന്റെയും ഗ്രൂപ്പ് അഡ്മിന്റെയും അത് പങ്കുവച്ച ആളുടെയും വിവരങ്ങൾ എടുത്തു. വേണ്ട നടപടികൾ ഉടനടി ചെയ്യുമെന്നും അവർ അറിയിച്ചു. നമുക്ക് ധൈര്യവും സമാധാനവും നൽകുന്ന വാക്കുകളാണ് സൈബർസെല്ലിലെ ഉദ്യോഗസ്ഥർ എന്നോട് പറഞ്ഞത്.

പക്ഷേ, ഈ വിഡിയോ എത്രത്തോളം പേർ കണ്ടുവെന്നോ പ്രചരിച്ചെന്നോ അറിയില്ല. നമുക്ക് എത്രപേരോട് ഇത് ഞാനല്ല എന്ന് പറയാന്‍ പറ്റും. ഈ വിഡിയോ പ്രചരിക്കുന്നവർ ഇത് സത്യമാണോ എന്നുപോലും നോക്കാതെയാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിലെ യഥാർഥ വ്യക്തിക്ക് ഇതുമൂലം എന്തുമാത്രം വിഷമം ഉണ്ടാകും. അവർക്കും ഇല്ലെ കുടുംബം. നമ്മുടേതല്ലാത്തൊരു വിഡിയോ  സാമ്യം തോന്നിയതിന്റെ പേരിൽ ഫോട്ടോസ് വച്ച് പ്രചരിക്കുന്നത് എന്ത് മനോവിഷമം ഉണ്ടാക്കുന്നതാണ്. സത്യത്തിൽ  ഞാനിപ്പോൾ തകർന്ന് തരിപ്പണം ആകേണ്ടതാണ്. ആ വിഡിയോ എന്റേതല്ലെന്ന പൂർണബോധ്യവും എന്തിന് പേടിക്കണം എന്ന വിശ്വാസവും ഉള്ളതുകൊണ്ടാണ് ഇങ്ങനെ നിൽക്കുന്നത്. അല്ലെങ്കിൽ ഒരു ചെറിയ കാര്യത്തിൽ വിഷമം വരുന്ന ആളാണ് ഞാൻ. സിനിമയിൽ വരുന്നതിനു മുമ്പ് പാട്ടുപാടുന്ന എന്റെ വിഡിയോ വൈറലായപ്പോൾ തകർന്നുപോയിട്ടുണ്ട്. അന്നൊക്കെ എന്നെ പിന്തുണച്ച് ധൈര്യം തന്ന ഒരുപാട് പേരുണ്ട്. എന്റെ ഭർത്താവ് ഗൾഫിലാണ്. അദ്ദേഹം എന്നെ എപ്പോഴും ഫോണിൽ വിളിച്ച് ആശ്വസിപ്പിക്കുന്നുണ്ട്. സിനിമയ്ക്കു വേണ്ടി എന്തും ചെയ്യാൻ തയാറുള്ള വ്യക്തി അല്ല ഞാൻ. അത് ആദ്യം മനസിലാക്കണം. എനിക്ക് മെസേജ് അയയ്ക്കും എന്നെ വേണ്ടാത്ത രീതിയിലും കാണുന്നവർ അത് മാറ്റിവയ്ക്കണം. അതെന്റെ എളിയ അപേക്ഷയാണ്. എല്ലാവരെയും ഒരേകണ്ണിലൂടെ കാണാൻ ശ്രമിക്കരുത്. സിനിമയെ പ്രൊഫഷനായി കാണുകയും, അന്തസായി ജോലി ചെയ്യുകയും ചെയ്യുന്ന ഒരുപാട് പേരുണ്ട് ഉണ്ടെന്നും രമ്യാ സുരേഷ് പറഞ്ഞു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

റാങ്കിംഗില്‍ മലയാളി നടി കുതിച്ചുകയറി, ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് ആ തെന്നിന്ത്യൻ താരം, ബോളിവുഡ് വിറയ്‍ക്കുന്നു
'മലയാള സിനിമയെ ലോകത്തിന്റെ നെറുകയിൽ വയ്ക്കണം'; 2022ലെ പ്രൊമിസ് 2026ൽ യാഥാർത്ഥ്യമാക്കി മമ്മൂട്ടി