നിവിനെ കണ്ട സന്തോഷം, ഫോട്ടോ പങ്കുവെച്ച് ശോഭന

Web Desk   | Asianet News
Published : Oct 28, 2021, 05:27 PM IST
നിവിനെ കണ്ട സന്തോഷം, ഫോട്ടോ പങ്കുവെച്ച് ശോഭന

Synopsis

വിമാനത്താവളത്തില്‍ നിവിനെ കണ്ടപ്പോഴുള്ള ഫോട്ടോ പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം ശോഭന.

മലയാളത്തില്‍ ഏറ്റവും ആരാധകരുള്ളവരില്‍ ഒരാളാണ് നിവിൻ പോളി (Nivin Pauly). നിവിൻ പോളിക്ക് ഒപ്പം ഫോട്ടോ എടുക്കുന്നത് സാധാരണക്കാര്‍ക്ക് മാത്രമല്ല പുതു താരങ്ങള്‍ക്കും സന്തോഷമുള്ള കാര്യമാണ്. നിവിൻ പോളിയുടെ മിക്ക ഫോട്ടോകളും ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപോഴിതാ നിവിൻ പോളിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുന്നത് മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളായ ശോഭനയാണ് (Shobhana).

ശോഭന ചെന്നൈ എയര്‍പോര്‍ട്ടില്‍ വെച്ചാണ് അപ്രതീക്ഷിതമായി നിവിന്‍ പോളിയെ കണ്ടത്. ആകസ്‍മികമായ ഒരു കൂടിക്കാഴ്‍ച എന്നാണ് ശോഭന ഫോട്ടോ പങ്കുവെച്ച് എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ശോഭനയുടെ ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്. റാം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കിലാണ് നിവിൻ പോളി ഇപോള്‍.

റാം സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സുരേഷ് കാമാച്ചിയുടെ വി ഫോര്‍ പ്രൊഡക്ഷൻസ് ആണ്.

മമ്മൂട്ടി നായകനായി അഭിനയിച്ച ചിത്രം പേരൻപിലൂടെ പ്രിയംനേടിയ റാമിന്റെ സംവിധാനത്തില്‍ അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് നിവിൻ പോളി. താൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ നിവിൻ പോളി തന്നെ പങ്കുവയ്‍ക്കുകയും ചെയ്‍തിരുന്നു. യുവൻ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഇതുവരെ പേരിട്ടിട്ടില്ലാത്ത നിവിന്റെ ചിത്രത്തില്‍ അഞ്‍ജലിയാണ് നായികയായി എത്തുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സോഷ്യൽ മീഡിയയെ ഇളക്കിമറിക്കാനായി 'തള്ള വൈബ്'; പ്രകമ്പനത്തിലെ ആദ്യ ലിറിക്കൽ വീഡിയോ പുറത്ത്
'വസ്ത്രം മാറാൻ ഹോട്ടലിൽ പോകണമെന്ന് പറഞ്ഞപ്പോൾ ആ സെറ്റിൽ സമ്മതിച്ചില്ല..'; ഷൂട്ടിങ്ങ് അനുഭവം പങ്കുവച്ച് പാർവതി