Aaraattu Release Date| 'ആറാട്ട്' തിയറ്ററില്‍ തന്നെ; റിലീസ് തീയതി പ്രഖ്യാപിച്ചു

Published : Oct 28, 2021, 04:45 PM ISTUpdated : Oct 28, 2021, 05:50 PM IST
Aaraattu Release Date| 'ആറാട്ട്' തിയറ്ററില്‍ തന്നെ; റിലീസ് തീയതി പ്രഖ്യാപിച്ചു

Synopsis

'നെയ്യാറ്റിന്‍കര ഗോപന്‍' എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ 'ആറാട്ടി'ല്‍ അവതരിപ്പിക്കുന്നത്. 'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍

മോഹന്‍ലാല്‍ നായകനാവുന്ന 'മരക്കാറി'ന്‍റെ ഒടിടി റിലീസ് സാധ്യതകള്‍ ചര്‍ച്ചകളില്‍ നിറയുമ്പോള്‍ മറ്റൊരു മോഹന്‍ലാല് ചിത്രം തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചു. മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം നിര്‍വ്വഹിച്ച 'ആറാട്ട്' ആണ് പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. 2022 ഫെബ്രുവരി 10ന് ചിത്രം തിയറ്ററുകളില്‍ എത്തും. 

 

നേരത്തെ ഒക്ടോബര്‍ 14ന് റിലീസ് തീയതി പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. എന്നാല്‍ തിയറ്റര്‍ തുറക്കല്‍ നീണ്ടുപോയതോടെ ചിത്രം മാറ്റിവെക്കേണ്ടിവന്നു. 'നെയ്യാറ്റിന്‍കര ഗോപന്‍' എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ 'ആറാട്ടി'ല്‍ അവതരിപ്പിക്കുന്നത്. 'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യ്ക്കു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന കോമഡിക്ക് പ്രാധാന്യമുള്ള ചിത്രവുമാണ് ഇത്. 

'പെണ്ണുങ്ങള്‍ക്ക് കല്യാണമല്ല ഒരേയൊരു ലക്ഷ്യം'; സ്ത്രീധനത്തിനെതിരായ ബോധവത്കരണവുമായി മോഹന്‍ലാല്‍

ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്. കെജിഎഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് മറ്റൊരു ശ്രദ്ധേയ സാന്നിധ്യം. മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന മാസ് മസാല ചിത്രമെന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്ന ഉദയകൃഷ്‍ണ പറഞ്ഞിരിക്കുന്നത്. ചിത്രത്തിന്‍റെ നേരത്തെ പുറത്തെത്തിയ ഫസ്റ്റ് ലുക്കും ടീസറുമൊക്കെ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കൊവിഡ് രണ്ടാംതരംഗത്തില്‍ അനിശ്ചിതത്വം നേരിടുന്ന മലയാളസിനിമാ മേഖലയ്ക്ക് പ്രതീക്ഷയ്ക്ക് വക നല്‍കുന്ന ഒന്നാണ് 'ആറാട്ടി'ന്‍റെ റിലീസ് പ്രഖ്യാപനം. 

PREV
Read more Articles on
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ