മഹേഷ് ബാബുവിന്റെ ചലഞ്ച് ഏറ്റെടുത്തു, വൃക്ഷത്തൈ നട്ട് വിജയ്

Web Desk   | Asianet News
Published : Aug 12, 2020, 10:39 AM IST
മഹേഷ് ബാബുവിന്റെ ചലഞ്ച് ഏറ്റെടുത്തു, വൃക്ഷത്തൈ നട്ട് വിജയ്

Synopsis

മഹേഷ് ബാബുവിന്റെ ഗ്രീൻ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് വിജയ്.

രാജ്യത്ത് ഇപ്പോള്‍ ഇഐഎ 2020 വലിയ ചര്‍ച്ചയാണ്. മഹേഷ് ബാബു ചെയ്‍ത ഗ്രീൻ ഇന്ത്യ ചലഞ്ച് വിജയ് ഏറ്റെടുത്തതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

മഹേഷ് ബാബു ശ്രുതി ഹാസനെയും വിജയ്‍യെയും ഗ്രീൻ ഇന്ത്യ ചലഞ്ച് ചെയ്യുകയായിരുന്നു. ഇത് ഏറ്റെടുത്ത വിജയ് വീട്ടില്‍ വൃക്ഷത്തൈ നടുന്ന ഫോട്ടോ പങ്കുവെച്ച്. ഒട്ടേറെ ആരാധകരാണ് വിജയ്‍യെ അഭിനന്ദിച്ച് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. മാസ്റ്റര്‍ ആണ് വിജയ്‍യുടേതായി ഉടൻ റിലീസിന് എത്തേണ്ട ചിത്രം. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രവുമാണ് ഇത്. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം  ചെയ്യുന്നത്.
 

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍