Latest Videos

അരുണ്‍ ഗോപിയുടെ ദിലീപ് ചിത്രം വരുന്നു; ഉദയകൃഷ്‍ണയുടെ തിരക്കഥയില്‍ 'ബാന്ദ്ര'

By Web TeamFirst Published Oct 27, 2022, 1:30 PM IST
Highlights

2023 ല്‍ ചിത്രം തിയറ്ററുകളില്‍ എത്തും

ദിലീപ് നായകനായ രാമലീലയിലൂടെ സംവിധായകനായി അരങ്ങേറിയ ആളാണ് അരുണ്‍ ഗോപി. പ്രണവ് മോഹന്‍ലാല്‍ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആയിരുന്നു അരുണ്‍ ഗോപിയുടെ രണ്ടാം ചിത്രം. ഇപ്പോഴിതാ തന്‍റെ അടുത്ത പ്രോജക്റ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് അരുണ്‍ ഗോപി. ബാന്ദ്ര എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ദിലീപ് ആണ് നായകന്‍. ദിലീപ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പമാണ് പ്രോജക്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ദിലീപിന്‍റെ പിറന്നാള്‍ ദിനത്തിലാണ് പ്രഖ്യാപനം എത്തിയിരിക്കുന്നത്.

ഇടംകൈയില്‍ എരിയുന്ന സിഗരറ്റും വലംകൈയില്‍ തോക്കുമേന്തി സിംഹാസന സമാനമായ ഒരു സോഫയില്‍ ഇരിക്കുന്ന രീതിയിലാണ് ദിലീപിന്‍റെ കഥാപാത്രത്തെ പോസ്റ്ററില്‍ ആവിഷ്കരിച്ചിരിക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. ഛായാഗ്രഹണം ഷാജി കുമാര്‍. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, പ്രോജക്റ്റ് ഡിസൈനര്‍ നോബിള്‍ ജേക്കബ്, സംഗീതം സാം സി എസ്, കലാസംവിധാനം സുഭാഷ് കരുണ്‍, സൌണ്ട് ഡിസൈന്‍ രംഗനാഥ് രവി, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ.

ALSO READ : യുകെയില്‍ മൂന്നാം വാരം തിയറ്ററുകള്‍ വര്‍ധിപ്പിച്ച് 'റോഷാക്ക്'; മലയാള സിനിമയില്‍ ഇത് അപൂര്‍വ്വത

ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ മൂന്ന് ആക്ഷന്‍ ഡയറക്ടര്‍മാര്‍ ഉണ്ട്. അന്‍പറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിഹാബ് വെണ്ണല, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് പാലോട്, സ്റ്റില്‍സ് രാംദാസ് മാത്തൂര്‍, പ്രൊമോ സ്റ്റില്‍സ് ഷാനി ഷാകി, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍. 2023 ല്‍ ചിത്രം തിയറ്ററുകളില്‍ എത്തും.

നാദിര്‍ഷ സംവിധാനം ചെയ്‍ത കേശു ഈ വീടിന്‍റെ നാഥന്‍ ആണ് ദിലീപ് നായകനായി പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്തിയ അവസാന ചിത്രം. റാഫി സംവിധാനം ചെയ്യുന്ന വോയ്സ് ഓഫ് സത്യനാഥന്‍ ആണ് ദിലീപിന്‍റേതായി പുറത്തെത്താനിരിക്കുന്ന മറ്റൊരു ചിത്രം.

tags
click me!