ടീച്ചർ ഇല്ലാത്തത് കുറവായി കാണുന്നില്ല, മന്ത്രി പദവി അല്ലല്ലോ ജനസേവനത്തിന്റെ അവസാന വാക്ക്; അരുൺ ​ഗോപി

By Web TeamFirst Published May 19, 2021, 9:53 AM IST
Highlights

നേരത്തെ കെ.കെ ശൈലജയെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കിയതിൽ വലിയ പ്രതിഷേധവുമായി സിനിമാ താരങ്ങൾ രംഗത്തെത്തിയിരുന്നുന്നു. 

മിന്നും വിജയം സ്വന്തമാക്കി പിണറായി വിജയൻ വീണ്ടും അധികാരത്തിലേറുമ്പോൾ ഏറ്റവും ചർച്ചയാകുന്നത് മന്ത്രിസഭയിലെ കെ കെ ശൈലജയുടെ അസാന്നിദ്ധ്യമാണ്. കഴിഞ്ഞ ദിവസം മുതൽ കലാസാംസ്കാരിക രം​ഗത്തുള്ള നിരവധി പേരാണ് ശൈലജയെ മന്ത്രിസ്ഥാനത്തേയ്‍ക്ക് പരിഗണിക്കാത്തതിൽ അതൃപ്തി അറിയിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. ഇപ്പോഴിതാ പുതിയ മന്ത്രിസഭയിൽ ശൈലജ ടീച്ചർ ഇല്ലാത്തത് കുറവായി കാണുന്നില്ലെന്നാണ് സംവിധായകൻ അരുൺ ഗോപി പറയുന്നത്. മാറ്റങ്ങൾ അനിവാര്യമാണെന്നും മന്ത്രി പദവി അല്ല ജനസേവനത്തിന്റെ അവസാന വാക്കെന്നും സംവിധായകൻ പറയുന്നു. 

‘പുതിയ മന്ത്രിസഭയ്ക്ക് അഭിനന്ദനങ്ങൾ. ടീച്ചർ ഇല്ലാത്തത് ഒരുകുറവായി കാണുന്നില്ല!! അതിലും മികച്ച മന്ത്രിമാർ ഈ സഭയിലുണ്ടാകും ഉറപ്പ്!!, അവർക്ക് നല്‍കുന്ന അവസരങ്ങൾക്കു നിറഞ്ഞ കയ്യടി. മാറ്റങ്ങൾ അനിവാര്യമാണ്. മന്ത്രി പദവി അല്ലല്ലോ ജനസേവനത്തിന്റെ അവസാന വാക്ക്. അത് നന്നായി അറിയുന്ന ഒരാൾ തന്നെയാണ് ടീച്ചർ’, അരുൺ ഗോപി ഫേസ്ബുക്കിൽ കുറിച്ചു.

നേരത്തെ കെ.കെ ശൈലജയെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കിയതിൽ വലിയ പ്രതിഷേധവുമായി സിനിമാ താരങ്ങൾ രംഗത്തെത്തിയിരുന്നുന്നു. ഞങ്ങളുടെ ടീച്ചറെ തിരികെ കൊണ്ടുവരൂവെന്ന ക്യാംപെയ്നും താരങ്ങൾ ആരംഭിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!