വന്‍ കാന്‍വാസില്‍ 'ബാന്ദ്ര'; ദിലീപ്- തമന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ്

Published : Aug 30, 2023, 12:01 PM IST
വന്‍ കാന്‍വാസില്‍ 'ബാന്ദ്ര'; ദിലീപ്- തമന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ്

Synopsis

ബാന്ദ്രയുടെ അപ്ഡേറ്റ് ചോദിച്ചുള്ള മെസ്സേജുകൾ, ഫോൺ വിളികൾ എല്ലാം വരുന്നുണ്ടെന്നും സംവിധായകൻ അറിയിച്ചു. 

ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ബാന്ദ്ര'യുടെ അപ്ഡേറ്റ് പങ്കുവച്ച് സംവിധായകൻ അരുൺ ​ഗോപി. ഇനിയും പ്രേക്ഷകരെ നിരാശരാക്കാതെ ഉടനെ ഒരു അപ്ഡേറ്റുമായി എത്തുമെന്ന് അരുൺ അറിയിച്ചു. ബാന്ദ്രയുടെ അപ്ഡേറ്റ് ചോദിച്ചുള്ള മെസ്സേജുകൾ, ഫോൺ വിളികൾ എല്ലാം വരുന്നുണ്ടെന്നും സംവിധായകൻ അറിയിച്ചു. 

"പ്രിയപെട്ടവരെ..ബാന്ദ്രയുടെ അപ്ഡേറ്റ് ചോദിച്ചുള്ള മെസ്സേജുകൾ, വിളികൾ ഇതൊക്കെ കാണാത്തത് കൊണ്ടല്ല... നിങ്ങളെ ഇനിയും നിരാശരാക്കാതെ ഉടനെ ഒരു അപ്ഡേറ്റുമായി എത്തുന്നതായിരിക്കും...!! കൂടെ നിർത്തുന്നതിനു, സ്നേഹത്തോടെയുള്ള അന്വേഷണങ്ങൾക്ക്… നന്ദി… ഒരായിരം സ്നേഹം..!! ഈ പരിഗണനയ്ക്കു ഞങ്ങളാൽ കഴിയുന്ന രീതിയിലൊക്കെ നിങ്ങൾക്കൊപ്പം നിൽക്കാൻ ശ്രമിക്കും... എല്ലാപേർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ..", എന്നാണ് അരുൺ ​ഗോപി കുറിച്ചത്. 

ദിലീപ് വേറിട്ട ഗെറ്റപ്പില്‍ എത്തുന്ന ചിത്രത്തിൽ തമന്നയാണ് നായികയായി എത്തുന്നത്.  ദിനോ മോറിയ, ലെന, രാജ്‍വീര്‍ അങ്കൂര്‍ സിംഗ്, ധാരാ സിംഗ് ഖുറാന, അമിത് തിവാരി തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വൻ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് നിര്‍മ്മാണം. 

സംഗീതം സാം സി എസ്, ആക്ഷന്‍ ഡയറക്ടര്‍ അന്‍പറിവ്, നത്തസംവിധാനം പ്രസന്ന മാസ്റ്റര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുഭാഷ് കരുണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് പാലോട്, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, സൌണ്ട് ഡിസൈന്‍ രംഗനാഥ് രവി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, ഡിഐ ലിക്സോ പിക്സല്‍സ്, സ്റ്റില്‍സ് രാംദാസ് മാത്തൂര്‍, ഡിസൈന്‍സ് ആനന്ത് രാജേന്ദ്രന്‍, പിആര്‍ഒ ശബരി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്നേക്ക്പ്ലാന്‍റ് എല്‍എല്‍പി, വിതരണം അജിത്ത് വിനായക റിലീസ്, വിഎഫ്എക്സ് ഡേവുഡ്, ടീസര്‍ കട്ട്സ് ജിത്ത് ജോഷി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.  

ബോക്സ് ഓഫീസ് താരം ആ ചിത്രം; കിം​ഗ് ഓഫ് കൊത്ത, ആർഡിഎക്സ് സിനിമകൾ ഇതുവരെ നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

"എല്ലാവിധ ഫാസിസത്തേയും അതിജീവിച്ച് ഐഎഫ്എഫ്കെ ഇവിടെ തന്നെ ഉണ്ടാകും": മുഖ്യമന്ത്രി
"ഐഎഫ്‌എഫ്കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അഫ്രിക്കൻ ദൂഖണ്ഡത്തിനുള്ള അംഗീകാരം": സിസാക്കോ