Yaanai : 'സിങ്കം' സംവിധായകന്റെ ചിത്രത്തില്‍ അരുണ്‍ വിജയ്, 'യാനൈ' പ്രൊമൊ

Published : Jun 28, 2022, 05:52 PM IST
 Yaanai : 'സിങ്കം' സംവിധായകന്റെ ചിത്രത്തില്‍ അരുണ്‍ വിജയ്, 'യാനൈ' പ്രൊമൊ

Synopsis

ഹിറ്റ് മേക്കര്‍ ഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത് (Yaanai).  

അരുണ്‍ വിജയ് നായകനാകുന്ന ചിത്രമാണ് 'യാനൈ'. ഹിറ്റ് മേക്കര്‍ ഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു വൻ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് 'യാനൈ'യിലൂടെ ഹരി. ഇപോഴിതാ 'യാനൈ' എന്ന ചിത്രത്തിലെ പുതിയൊരു പ്രൊമൊ പുറത്തുവിട്ടിരിക്കുകയാണ് (Yaanai).

ജൂലൈ ഒന്നിന് ആണ് ചിത്രം റിലീസ് ചെയ്യുക. തിയറ്ററുകളില്‍ തന്നെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മലയാളിയായ ആര്യ ദയാല്‍ ചിത്രത്തിനായി പാടിയ ഗാനം നേരത്തെ പുറത്തുവിട്ടിരുന്നു.

വെദിക്കരൻപാട്ടി എസ് ശക്തിവേലാണ് ചിത്രം നിര്‍മിക്കുന്നത്. ഡ്രംസ്‍റ്റിക്ക്‍സ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. എം എസ് മുരുഗരാജ്. ചിന്ന ആര്‍ രാജേന്ദ്രൻ എന്നിവരാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്. ഡ്രംസ്‍റ്റിക്ക്‍സ് പ്രൊഡക്ഷൻസിന് തന്നെയാണ് ചിത്രത്തിന്റെ സംഗീത അവകാശവും.

ഗ്രാമീണ പശ്ചാത്തലത്തിലുള്ളതാണ് 'സിങ്കം'  ഫെയിം സംവിധായകനായ ഹരിയുടെ പുതിയ സിനിമ. എങ്കിലും മാസ് ചിത്രമായിരിക്കും ഇതെന്ന് തന്നെയാണ് അരുണ്‍ വിജയ് പറഞ്ഞിരുന്നത്.  വൻ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ഭാര്യാസഹോദരൻ കൂടിയായ അരുണ്‍ വിജയ്‍യനെ നായകനാക്കി ഹരി സിനിമ സംവിധാനം ചെയ്യുന്നത്. പ്രിയ ഭവാനി ശങ്കറാണ് ചിത്രത്തിലെ നായിക.

വെല്ലുവിളിയായി കാണുന്നത് ബ്ലസ്‍ലിയെ, പ്രേക്ഷകര്‍ കബളിപ്പിക്കപ്പെടരുതെന്നും റിയാസ്

ബിഗ് ബോസ് മലയാളം സീസണ്‍ നാല് അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണ്. ആരാണ് അവസാന വിജയി എന്ന് അറിയാൻ ഇനി ഒരാഴ്‍ച മാത്രം. അവസാന ആഴ്‍ചയിലും മത്സരാര്‍ഥികള്‍ ഓരോരുത്തരും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ശ്രമത്തിലാണ്. ബിഗ് ബോസിന്റെ നിര്‍ദ്ദേശാനുസരണം ഓരോരുത്തരും അവരവര്‍ക്ക് വെല്ലുവിളി ആരെന്ന് വ്യക്തമാക്കുന്ന ചര്‍ച്ച ഇന്നത്തെ എപ്പിസോഡില്‍ സംപ്രേഷണം ചെയ്‍തു.

ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നത് ആരാണെന്നും തങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ എന്ത് അയോഗ്യതയാണ് അവര്‍ക്കുള്ളതെന്നും അവരെക്കാള്‍ എന്ത് യോഗ്യതയാണ് തങ്ങള്‍ക്കുള്ളതെന്നും കുടുംബാംഗങ്ങള്‍ ഓരോരുത്തരും പറയണം എന്നായിരുന്നു ബിഗ് ബോസ് നിര്‍ദ്ദേശിച്ചത്. ഈ വീട്ടില്‍ നിന്ന് അവസാനം മോഹൻലാലിന്റെ കൈ പിടിച്ച് ഫിനാലെയിലേക്ക് കയറുമെന്ന് നിങ്ങള്‍ കരുതുന്ന രണ്ടു പേരെ ഭൂരിപക്ഷ തീരുമാന പ്രകാരം തീരുമാനിക്കുക എന്നും ബിഗ് ബോസ് പറഞ്ഞിരുന്നു.

റിയാസ് ആയിരുന്നു ഏറ്റവും ആദ്യം സംസാരിച്ചത്. ഇവിടെ എത്ര നാള്‍ നിന്നു എന്നതില്ല, എന്ത് ചെയ്‍തു എന്നതിലാണ് കാര്യം എന്ന് റിയാസ് പറഞ്ഞു.പ്രേക്ഷകര്‍ സ്വയം കബളിപ്പിക്കപ്പെടാതെ യാഥാര്‍ഥ്യം മനസിലാക്കി ഒരാളെ ജേതാവാക്കുമെന്നാണ് കരുതുന്നത്. വെല്ലുവിളി തോന്നുന്ന ഒരു വ്യക്തി ബ്ലസ്‍ലി ആണെന്നും റിയാസ് പറഞ്ഞു. 
പ്രേക്ഷകര്‍ കബളിപ്പിക്കപ്പെട്ട് ബ്ലസ്‍ലി ഇതുവരെ എത്തിയെന്ന് ആണ് റിയാസ് കാരണം പറഞ്ഞത്. ഷോയില്‍ വരാൻ പോലും അര്‍ഹനല്ല ബ്ലസ്‍ലി. ബ്ലസ്‍ലി അഭിനയിച്ചു തീര്‍ക്കുകയാണ്. അത് മനസിലാക്കാതെ പ്രേക്ഷകര്‍ ബ്ലസ്‍ലിയെ ഇവിടെ എത്തിച്ചുണ്ടെങ്കില്‍ തനിക്ക് വെല്ലുവിളി ഉയര്‍ത്തുകയാണെന്നും റിയാസ് പറഞ്ഞു.

റിയാസിന് ശേഷം ബ്ലസ്‍ലിയായിരുന്നു ചര്‍ച്ചയില്‍ സംസാരിച്ചത്. ഞാൻ ജോക്കര്‍ തന്നെയാണ് എന്ന് പറഞ്ഞാണ് ബ്ലസ്‍ലി സംസാരിച്ചു തുടങ്ങിയത്. തന്റെ കോമാളിത്തരങ്ങളില്‍ നിന്ന് എന്തെങ്കിലും സന്ദേശം കിട്ടിയിട്ടുണ്ടാകും എന്ന് ബ്ലസ്‍ലി പറഞ്ഞു. പ്രേക്ഷകരെ എന്റര്‍ടെയ്‍ൻമെന്റ് ചെയ്യിപ്പിച്ചു എന്നാണ് കരുതുന്നതെന്നും ബ്ലസ്‍ലി പറഞ്ഞു. സൂരജിനെ ആണ് താൻ എതിരാളിയായി കാണുന്നത് എന്ന് ബ്ലസ്‍ലി പറഞ്ഞു.  ഗിവ് റസ്‍പെക്ട് ടേക്ക് റെസ്‍പെക്റ്റ് എന്ന സൂരജിന്റെ കഴിവ് തനിക്കില്ല. താൻ ആരെയും ബഹുമാനിക്കാറില്ല എന്നും ബ്ലസ്‍ലി പറഞ്ഞു.

Read More : 'വിശപ്പു നിൻ ഉൾത്തീയെന്നുരഞ്ഞതില്ല നീ..' , ആദിവാസിയുടെ ലിറിക്കൽ വിഡിയോ പുറത്തുവിട്ടു

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മലയാളത്തില്‍ നിന്ന് വേറിട്ട ഹൊറര്‍ ത്രില്ലര്‍; 'മദനമോഹം' ഫെബ്രുവരി 6 ന്
മോഹൻലാലിന്റെ L366ന് നാളെ തുടക്കം, അണിയറ പ്രവർത്തകരുടെ പേരുകൾ പുറത്തുവിട്ട് തരുൺ മൂർത്തി