ഐശ്വര്യ ലക്ഷ്‍മിയുടെ 'ക്യാപ്റ്റൻ', ശ്രേയാ ഘോഷാല്‍ പാടിയ ഗാനം പുറത്തുവിട്ടു

Published : Aug 11, 2022, 05:54 PM ISTUpdated : Aug 11, 2022, 05:57 PM IST
ഐശ്വര്യ ലക്ഷ്‍മിയുടെ 'ക്യാപ്റ്റൻ', ശ്രേയാ ഘോഷാല്‍ പാടിയ ഗാനം പുറത്തുവിട്ടു

Synopsis

ആര്യയും ഐശ്വര്യ ലക്ഷ്‍മിയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിലെ ഗാനം.

ആര്യ നായകനാകുന്ന പുതിയ സിനിമയാണ് 'ക്യാപ്റ്റൻ'. ഐശ്വര്യ ലക്ഷ്‍മി ആണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് 'കൈല' എന്ന\ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. 

ശ്രേയാ ഘോഷാലും യാസിൻ നിസാറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.  ആര്യ നായകനാകുന്ന ചിത്രത്തിന്റെ സംഗീതം ഇമ്മനാണ്. ശക്തി സൗന്ദര്‍ രാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുവയാണ് 'ക്യാപ്റ്റൻ' ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ആര്യക്കൊപ്പം പ്രധാന കഥാപാത്രമായി സിമ്രാനും 'ക്യാപ്റ്റനി'ലുണ്ട്.

'ക്യാപ്റ്റൻ' എന്ന ചിത്രം പൂര്‍ത്തിയായതായി അറിയിച്ച് സിമ്രാൻ ഫോട്ടോ ഷെയര്‍ ചെയ്‍തിരുന്നു. ആര്യ നായകനാകുന്ന ചിത്രത്തില്‍ ഭാഗമായതിന്റെ സന്തോഷത്തിലാണ് താനെന്നും സിമ്രാൻ പറയുന്നു. 'ക്യാപ്റ്റൻ' എന്ന സിനിമയുടെ പ്രമേയം സംബന്ധിച്ചുള്ള കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഗോകുല്‍ ആനന്ദ്, കാവ്യ ഷെട്ടി, ഹരീഷ് ഉത്തമൻ, ഭരത് രാജ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.  ആര്യയും ടി കിഷോറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ദ ഷോ പ്യൂപ്പിള്‍ എന്ന ബാനറിലാണ് നിര്‍മാണം. പ്രദീപ് ഇ രാഘവ് ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.  സെപ്റ്റംബര്‍ എട്ടിനാണ് ചിത്രം റിലീസ് ചെയ്യുക. ഉദയ്‍നിധി സ്റ്റാലിന്റെ റെഡ് ജിയാന്റ് മൂവീസാണ് വിതരണം.

'എനിമി' എന്ന ചിത്രമാണ് ആര്യയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വിശാലനും നായകനായ ആക്ഷൻ ത്രില്ലര്‍ ചിത്രമായിരുന്നു ഇത്. ആനന്ദ് ശങ്കറായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. പ്രകാശ് രാജ്, തമ്പി രാമയ്യ, കരുണാകരന്‍, മൃണാലിനീ ദേവി എന്നിവര്‍ക്കൊപ്പം മംമ്‍ത മോഹന്‍ദാസും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മിനി സ്റ്റുഡിയോസിന്‍റെ ബാനറില്‍ എസ് വിനോദ്‍കുമാറായിരുന്നു നിര്‍മ്മാണം. നേരത്തെ അരിമ നമ്പി, ഇരു മുഗന്‍, നോട്ട എന്നീ ചിത്രങ്ങള്‍ ഒരുക്കി ശ്രദ്ധ നേടിയ സംവിധായകനാണ് ആനന്ദ് ശങ്കര്‍. തമന്‍ എസ് ആണ് 'എനിമി'യിലെ ഗാനങ്ങള്‍ ഒരുക്കിയത്. പശ്ചാത്തലസംഗീതം സാം സി എസ്. 

Read More : ആലിയ ഭട്ടിന്റെ 'ഡാര്‍ലിംഗ്‍സ്' തമിഴിലേക്ക്

PREV
click me!

Recommended Stories

20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം
പൃഥ്വി- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും? ആ വമ്പൻ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ടുകൾ