26 സീരിയല്‍ താരങ്ങള്‍, ഒരു ഷോര്‍ട്ട് ഫിലിം; 'അശങ്ക' എത്തി

Published : Apr 24, 2020, 11:40 PM ISTUpdated : Apr 24, 2020, 11:53 PM IST
26 സീരിയല്‍ താരങ്ങള്‍, ഒരു ഷോര്‍ട്ട് ഫിലിം; 'അശങ്ക' എത്തി

Synopsis

സംവിധായകരായ ടി എസ് സജി, പ്രസാദ് നൂറനാട്, ആദിത്യൻ എന്നിവരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. വിനു നാരായണന്‍റേതാണ് തിരക്കഥ. 

കൊവിഡ് 19 പ്രതിരോധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലളിതമായി ജനങ്ങളിലെത്തിക്കുകയാണ് മലയാളികളുടെ പ്രിയ സീരിയല്‍ താരങ്ങള്‍. ലോക്ക് ഡൗണ്‍ കാലത്ത് വീടുകളില്‍ കഴിയുന്ന 26 സീരിയല്‍ താരങ്ങള്‍ അഭിനയിച്ച ഹ്രസ്വ ചിത്രം പുറത്തെത്തി. മലയാള ടെലിവിഷന്‍ ഫ്രട്ടേണിറ്റിയുടെയും ആത്മ സംഘടനയുടെയും സഹകരണത്തോടെ സീരിയല്‍ കുടുംബം എന്ന വാട്‍സ്ആപ് കൂട്ടായ്‍മയാണ് ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്. അശങ്ക എന്നാണ് ചിത്രത്തിന്‍റെ പേര്.

സംവിധായകരായ ടി എസ് സജി, പ്രസാദ് നൂറനാട്, ആദിത്യൻ എന്നിവരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. വിനു നാരായണന്‍റേതാണ് തിരക്കഥ. പ്രഭാത് ഹരിപ്പാട്  സ്റ്റുഡിയോ സംവിധാനങ്ങൾ ഒരുക്കി. നേരത്തെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി സീരിയല്‍ താരങ്ങളുടെ ഗാന, നൃത്ത വീഡിയോകളും പുറത്തെത്തിയിരുന്നു. പ്രസാദ് നൂറനാടാണ് രണ്ട് വീഡിയോകളും ഒരുക്കിയത്. 

മനോജ് കുമാർ, ശരൺ, ആനന്ദ് കുമാർ, ദിനേശ് പണിക്കർ, ദിലീപ് ശങ്കർ, ജിഷിൻ മോഹൻ, സന്തോഷ് കുറുപ്പ്, പ്രഭ ശങ്കർ, പ്രമോദ് മണി, ഡിവൈഎസ്‍പി രാജ് കുമാർ, രമേശ്, രാമു മംഗലപ്പള്ളി, രാജ്മോഹൻ, അരുൺ, ഹാഷിം, സോജപ്പൻ , അനീഷ്, റെജി നായർ, രജീഷ്, ലളിത ശ്രീ, ബീന ആന്‍റണി, ഉമ നായർ, ലക്ഷ്മി പ്രസാദ്, ജീജാ സുരേന്ദ്രൻ, ബിന്ദുകൃഷ്ണ, ശോഭ, ആരോമൽ എന്നിവരാണ് ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സിനിമാ ആവേശത്തിനൊപ്പം ജീവരക്ഷാ സന്ദേശവും; ശ്രദ്ധേയമായി 'സിനി ബ്ലഡ്'
'ദിലീപിന്‍റെ ഫാൻസിനെ കൊണ്ട് തെറിവിളിപ്പിക്കാൻ വേണ്ടി മാത്രം', ഡിജിപിക്ക് പരാതി നൽകി ഭാഗ്യലക്ഷ്മി; ഓണ്‍ലൈൻ മാധ്യമം നൽകിയത് വ്യാജ വാർത്തകൾ