മക്കളെ നാട്ടിലാക്കി പ്രവാസജീവിതത്തിലേക്ക് മടങ്ങി അശ്വതി, കണ്ണ് നനയിക്കുന്നെന്ന് ആരാധകർ

Published : Mar 19, 2024, 02:13 PM IST
മക്കളെ നാട്ടിലാക്കി പ്രവാസജീവിതത്തിലേക്ക് മടങ്ങി അശ്വതി, കണ്ണ് നനയിക്കുന്നെന്ന് ആരാധകർ

Synopsis

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിൻറെ വിശേഷങ്ങളെല്ലാം ആരാധകർ അറിയാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാട്ടിൽ അവധിയാഘോഷത്തിലായിരുന്നു അശ്വതിയും കുടുംബവും. 

കൊച്ചി: ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് അശ്വതി. അല്‍ഫോണ്‍സാമ്മ, കുങ്കുമപ്പൂവ് തുടങ്ങിയ സീരിയലുകളിലെ പ്രകടനമായിരുന്നു അശ്വതിയെ ജനപ്രിയ നടിയാക്കിയത്. ഇതിനൊപ്പം നിരവധി ഹിറ്റ് സീരിയലുകളില്‍ പ്രധാനപ്പെട്ട വേഷം അവതരിപ്പിച്ചിട്ടുള്ള അശ്വതി ഇപ്പോള്‍ കുറച്ച് കാലമായി അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. കുടുംബസമേതം വിദേശത്ത് താമസിക്കുന്ന നടി സോഷ്യല്‍ മീഡിയയിലൂടെ രസകരമായ കാര്യങ്ങളാണ് പങ്കുവെക്കാറുള്ളത്. അശ്വതി തോമസ് എന്നാണ് നടി അറിയപ്പെടുന്നതെങ്കിലും യഥാര്‍ഥ പേര് പ്രസില്ല എന്നാണ്. ഭര്‍ത്താവിന്റെ പേര് കൂടി ചേര്‍ത്ത് പ്രസില്ല ജെറിന്‍ എന്നാണ് നടിയിപ്പോള്‍ നല്‍കിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിൻറെ വിശേഷങ്ങളെല്ലാം ആരാധകർ അറിയാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാട്ടിൽ അവധിയാഘോഷത്തിലായിരുന്നു അശ്വതിയും കുടുംബവും. ഇപ്പോഴിതാ, ആരാധകരുടെയെല്ലാം കണ്ണ് നനയിച്ച വീഡിയോ പങ്കുവെക്കുകയാണ് നടി. തിരികെ പ്രവാസ ജീവിതത്തിലേക്ക് മടങ്ങുകയാണെന്ന് പറയുകയാണ് താരം. തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി എന്ന ക്യാപ്ഷനോടെയാണ് പോകാൻ ഒരുങ്ങുന്നതിൻറെ വീഡിയോ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

എല്ലാവരിലും സങ്കടമുണ്ടാക്കിയ കാര്യം കുഞ്ഞുങ്ങളുടെ കരച്ചിലാണ്. രണ്ട് മക്കളെയും നാട്ടിലാക്കി അശ്വതിയും ഭർത്താവും മാത്രമാണ് മടങ്ങി പോകുന്നത്. അപ്പനെയും അമ്മയെയും കെട്ടിപ്പിടിച്ച് രണ്ടാളും കരയുന്നത് കാണാം. മക്കൾ നിങ്ങൾക്കൊപ്പമല്ലെ നിക്കേണ്ടത്, എന്തിനാ അവരെ തനിച്ചാക്കി പോകുന്നത് എന്നായിരുന്നു ആരാധകരുടെ ചോദ്യം. ഇതുകണ്ട് എൻറെ കണ്ണ് നനഞ്ഞെങ്കിൽ നിങ്ങൾ എത്രമാത്രം കരഞ്ഞിട്ടുണ്ടാവുമെന്നും ഒരാൾ ചോദിക്കുന്നു.

സീരിയലുകളില്‍ വില്ലത്തിയായിട്ടും അഭിനയപ്രധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചുമൊക്കെ ശ്രദ്ധേയായ അശ്വതി വിവാഹത്തോട് കൂടിയാണ് അഭിനയത്തില്‍ നിന്നും വിട്ട് നിന്നത്. വീണ്ടുമൊരു തിരിച്ച് വരവ് ഉണ്ടാവുമോന്ന് നടിയോടെ മുന്‍പും ആരാധകര്‍ ചോദിച്ചെങ്കിലും ഉടനെ ഉണ്ടാവില്ലെന്നായിരുന്നു നടിയുടെ മറുപടി.

വിജയിയുടെ മകന്‍റെ ചിത്രത്തില്‍ അഭിനയിക്കില്ല; കഥ കേട്ട ശേഷം പിന്‍മാറി തമിഴ് യുവതാരം

'അവസാനം ശരിക്കും എന്താണ് പ്രശ്‌നം എന്ന് കണ്ടെത്തി', ശബ്ദം നഷ്ടപ്പെട്ട പ്രശ്നത്തില്‍ താര കല്യാൺ

PREV
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ