Asianet News MalayalamAsianet News Malayalam

'അവസാനം ശരിക്കും എന്താണ് പ്രശ്‌നം എന്ന് കണ്ടെത്തി', ശബ്ദം നഷ്ടപ്പെട്ട പ്രശ്നത്തില്‍ താര കല്യാൺ

 പൂര്‍ണമായും ശബ്ദം നഷ്ടപ്പെട്ട അവസ്ഥയില്‍ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് താര കല്യാണ്‍. മകള്‍ സൗഭാഗ്യ വെങ്കിടേഷ് ആണ് വീഡിയോയില്‍ താര കല്യാണിന് വേണ്ടി സംസാരിക്കുന്നത്.
 

Finally found out what the problem really is Tara Kalyan on what happened to the sound vvk
Author
First Published Mar 19, 2024, 10:29 AM IST

തിരുവനന്തപുരം: സിനിമ - സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് ഒരുപാട് സുപരിചിതയാണ് താര കല്യാണ്‍. സീരിയലുകള്‍ക്ക് പുറമെ വ്‌ളോഗ് വീഡിയോകളിലൂടെയും താര പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുണ്ട്. ഇപ്പോള്‍ പൂര്‍ണമായും ശബ്ദം നഷ്ടപ്പെട്ട അവസ്ഥയില്‍ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് താര കല്യാണ്‍. മകള്‍ സൗഭാഗ്യ വെങ്കിടേഷ് ആണ് വീഡിയോയില്‍ താര കല്യാണിന് വേണ്ടി സംസാരിക്കുന്നത്.

നേരത്തെ താര കല്യാണിന് തൈറോയിഡിന്റെ സര്‍ജ്ജറി തൊണ്ടയില്‍ കഴിഞ്ഞിരുന്നു. വര്‍ഷങ്ങളായി ശബ്ദത്തിന് ഈ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, അത് ഗോയിറ്ററിന്റെ വളര്‍ച്ചയായിരിക്കും, അല്ലെങ്കില്‍ ചെറുപ്പം മുതലേ ഡാന്‍സ് ടീച്ചറായി പാടുന്നതിന്റെ പ്രശ്‌നമായിരിക്കും എന്നൊക്കെയാണ് കരുതിയതത്രെ. ടെന്‍ഷന്‍ വരുമ്പോഴും വഴക്കിടുമ്പോഴും ഒക്കെയാണ് ശബ്ദം പൂര്‍ണമായും അടഞ്ഞു പോകുന്നത്. പല ട്രീറ്റ്‌മെന്റുകളും നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല.

അവസാനം ശരിക്കും എന്താണ് പ്രശ്‌നം എന്ന് കണ്ടെത്തി. സ്പാസ് മോഡിക് ഡിസ്‌ഫോണിയ എന്ന രോഗാവസ്ഥയാണ് താര കല്യാണിന്. തലച്ചോറില്‍ നിന്ന് വോക്കല്‍ കോഡിലേക്ക് നല്‍കുന്ന നിര്‍ദ്ദേശം അപ്‌നോര്‍മല്‍ ആയതിനാല്‍ സംഭവിക്കുന്ന അവസ്ഥയാണിത്. മൂന്ന് തരത്തിലാണ് ഈ അവസ്ഥയുള്ളത്. അതില്‍ അഡക്ടര്‍ എന്ന സ്‌റ്റേജാണ് താര കല്യാണിനുള്ളത്.

ഈ അവസ്ഥയില്‍ നിന്ന് പുറത്ത് കടക്കാന്‍ രണ്ട് വഴികളാണ് ഉള്ളത്. അതിലൊന്ന് ബോട്ടോക്‌സ് ആയിരുന്നു. അതാണ് ആദ്യം ചെയ്തത്. പക്ഷെ ആ സമയത്തായിരുന്നു അമ്മമ്മയുടെ മരണം. ബോട്ടോക്‌സ് കഴിഞ്ഞാല്‍ പൂര്‍ണമായും വിശ്രമം ആവശ്യമാണ്. അമ്മമ്മയുടെ മരണത്തോടെ അതിന് സാധിച്ചില്ല. വീണ്ടും സ്‌ട്രെയിന്‍ ചെയ്ത് സംസാരിച്ചതോടെ ആ അവസ്ഥ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവന്നു. പിന്നീടുള്ള ട്രീറ്റ്‌മെന്റ് സര്‍ജ്ജറി മാത്രമായിരുന്നു. ഇപ്പോള്‍ സര്‍ജ്ജറി കഴിഞ്ഞു നില്‍ക്കുന്ന സ്‌റ്റേജ് ആണ്. ഇനി മൂന്നാഴ്ച കൂടെ കഴിഞ്ഞാല്‍ അമ്മയ്ക്ക് ശബ്ദം തിരിച്ചു കിട്ടും. പക്ഷെ അത് തീര്‍ത്തും വ്യത്യസ്തമായിരിക്കുമെന്ന് സൗഭാഗ്യ പറയുന്നു.

സാരിയിൽ സ്റ്റൈലിഷായി സുചിത്ര; സാരിയില്‍ അല്ല പോസിലും ലുക്കിലുമാണ് കാര്യമെന്ന് ആരാധകര്‍; ചിത്രം വൈറല്‍.!

ഗുഡ് ബാഡ് അഗ്ലി : അജിത്ത് ഇത്തരം ചിത്രം ചെയ്യുന്നത് 22 കൊല്ലത്തിന് ശേഷം
 

Follow Us:
Download App:
  • android
  • ios