Asianet News MalayalamAsianet News Malayalam

വിജയിയുടെ മകന്‍റെ ചിത്രത്തില്‍ അഭിനയിക്കില്ല; കഥ കേട്ട ശേഷം പിന്‍മാറി തമിഴ് യുവതാരം

അതേ സമയം കഴിഞ്ഞ മാസം വന്ന ഒരു റിപ്പോര്‍ട്ടില്‍ ജെയ്‌സൺ സഞ്ജയ് ദുൽഖർ സൽമാനെയാണ് തന്‍റെ ചിത്രത്തിലെ പ്രധാന കഥാപാത്രം ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്നത് എന്ന് അഭ്യൂഹങ്ങള്‍ വന്നിരുന്നു.

sivakarthikeyan refuse to act in vijay son jason sanjay debut movie vvk
Author
First Published Mar 19, 2024, 12:34 PM IST

ചെന്നൈ: തമിഴ് നടൻ വിജയിയുടെ മകൻ ജെയ്‌സൺ സഞ്ജയ് സംവിധാന രംഗത്തേക്ക് വരുന്നു എന്ന പ്രഖ്യാപനം നടത്തിയിട്ട് നാളുകള്‍ കുറേയായി. വിജയിയുടെ മകന്‍ സംവിധാനം ചെയ്യുന്ന പ്രോജക്‌റ്റിനെക്കുറിച്ചുള്ള കൂടുതൽ അപ്‌ഡേറ്റുകൾക്കായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.

 അതേസമയം, ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം തമിഴിലെ പ്രമുഖ യുവതാരം ശിവകാര്‍ത്തികേയന്‍ ജെയ്‌സൺ സഞ്ജയ് ചിത്രത്തില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചുവെന്നാണ് വാര്‍ത്ത. ചിത്രത്തിന്‍റെ കഥയില്‍ തന്‍റെ ഇപ്പോഴത്തെ താരമൂല്യത്തിന് വേണ്ട രീതിയില്‍ കൊമേഷ്യല്‍ കാര്യങ്ങള്‍ ഇല്ലെന്ന് പറഞ്ഞാണ് കഥ കേട്ട ശേഷം ശിവകാര്‍ത്തികേയന്‍ ജെയ്‌സൺ സഞ്ജയ് ചിത്രം ഉപേക്ഷിച്ചത് എന്നാണ് കോളിവുഡ് വൃത്തങ്ങളെ അധികരിച്ച് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അതേ സമയം കഴിഞ്ഞ മാസം വന്ന ഒരു റിപ്പോര്‍ട്ടില്‍ ജെയ്‌സൺ സഞ്ജയ് ദുൽഖർ സൽമാനെയാണ് തന്‍റെ ചിത്രത്തിലെ പ്രധാന കഥാപാത്രം ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്നത് എന്ന് അഭ്യൂഹങ്ങള്‍ വന്നിരുന്നു. തമിഴ് മാധ്യമങ്ങള്‍ അടക്കം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേ സമയം ചിത്രത്തിലെ അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

sivakarthikeyan refuse to act in vijay son jason sanjay debut movie vvk

അതേ സമയം കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 28നാണ് ജെയ്‌സൺ സഞ്ജയ്  ചലച്ചിത്ര സംവിധാന രംഗത്തേക്ക് കടന്നുവരുന്നു എന്ന പ്രഖ്യാപനം നടത്തിയത്. ലൈക്ക പ്രൊഡക്ഷനാണ് വിജയിയുടെ പുത്രന്‍റെ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. വിജയിയുടെ അറിവോടെ അല്ല ജെയ്‌സൺ സഞ്ജയ്  സംവിധാന രംഗത്തേക്ക് കടന്നുവരുന്നത് എന്നതടക്കം വാര്‍ത്തകള്‍ പിന്നാലെ വന്നിരുന്നു. 

എന്നാല്‍ ചിത്രം  ലൈക്ക പ്രൊഡക്ഷന്‍സ്  പ്രഖ്യാപിച്ചത് മുതല്‍ നെപ്പോട്ടിസം ആരോപണം ശക്തമാണ്. വിജയിയുടെ മകനായതിനാലാണ് ആദ്യ പടം തന്നെ  ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കാന്‍ അവസരം ലഭിച്ചത് എന്നാണ് പലരും ആരോപിച്ചത്. സാധാരണ പുതുമുഖങ്ങളുമായി ചേര്‍ന്ന് പടം ചെയ്യാറില്ല ലൈക്ക. ലൈക്കയുടെ സുബാസ്കരന്‍ നേരിട്ട് ജേസണുമായി കരാര്‍ ഒപ്പിടാന്‍ എത്തിയത് തന്നെ നെപ്പോട്ടിസമായി ആരോപിച്ചിരുന്നു. എന്നാല്‍ ലണ്ടനില്‍ സിനിമ പഠിച്ച ജേസണ്‍ സഞ്ജയിക്ക് പടം ചെയ്യാന്‍ യോഗ്യതയുണ്ടെന്നാണ് വിജയ് ആരാധകര്‍ വാദിച്ചത്. 

'അവസാനം ശരിക്കും എന്താണ് പ്രശ്‌നം എന്ന് കണ്ടെത്തി', ശബ്ദം നഷ്ടപ്പെട്ട പ്രശ്നത്തില്‍ താര കല്യാൺ

ഋഷിയെ പിന്നില്‍ നിന്നും കുത്തിയോ ഗബ്രിയും ജാസ്മിനും; പ്രേക്ഷകര്‍ക്ക് രണ്ട് അഭിപ്രായം.!

Follow Us:
Download App:
  • android
  • ios