
മലയാള സിനിമാസ്വാദകർ കഴിഞ്ഞ കുറേ വർഷങ്ങളായി കാത്തിരിക്കുന്ന സിനിമയാണ് ആടുജീവിതം. ബ്ലെസിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം മാർച്ച് 28ന് തിയറ്ററുകളിൽ എത്തും. മലയാളികൾ ഒന്നടങ്കം വായിച്ച് തഴമ്പിച്ച ബെന്യാമിന്റെ ആടുജീവിതം സിനിമയാകുമ്പോൾ അതെങ്ങനെ ഉണ്ടാകുമെന്ന് അറിയാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് ഏവരും. റിലീസിനോട് അനുബന്ധിച്ച് അടുത്തിടെ ആടുജീവിതത്തിന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. ഇതിന്റെ സംപ്രേക്ഷണ വിവരം ആണ് ഇപ്പോൾ പുറത്തുവരുന്നത്.
സംഗീത പ്രേമികൾക്കും സിനിമാപ്രേമികൾക്കും ഒരുപോലെ മറക്കാനാവാത്ത അനുഭവം സമ്മാനിക്കാൻ 'ആടുജീവിതം, ദി ഗോട്ട് ലൈഫി'ന്റെ ഓഡിയോ ലോഞ്ച് ഇവന്റ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യും. മാർച്ച് 17 വൈകുന്നേരം 4 മണിമുതൽ സംപ്രേക്ഷണം. ആടുജീവിതത്തിന്റെ സംഗീത സംവിധായകൻ എ ആർ റഹ്മാൻ, മെഗാ സ്റ്റാർ മോഹൻലാൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
സായാഹ്നത്തെ സമാനതകളില്ലാത്ത ചാരുത പകർന്നുകൊണ്ടു പൃഥ്വിരാജ്, ടൊവിനോ, റെജിഷ വിജയൻ, റോഷൻ മാത്യു, അമല പോൾ, ശങ്കർ രാമകൃഷ്ണൻ, വിൻസി, മല്ലിക സുകുമാരൻ, ബ്ലെസി, റസൂൽ പൂക്കുട്ടി, സത്യൻ അന്തിക്കാട്, ബെന്യാമിൻ, റഫീഖ് അഹമ്മദ്, എം ജയചന്ദ്രൻ എന്നിവരുൾപ്പെടെയുള്ള പ്രമുഖ സിനിമാ രംഗത്തെ പ്രമുഖരുടെ ഒരു നിര സമാനതകളില്ലാത്ത പ്രതിഭയുടെയും ആവേശത്തിൻ്റെയും അന്തരീക്ഷം ഉറപ്പാക്കും. വിജയ് യേശുദാസ്, ചിന്മയി, സുദീപ്, ജിതിൻ രാജ്, മറ്റ് വിശിഷ്ട കലാകാരന്മാർ എന്നിവരോടൊപ്പം എ ആർ റഹ്മാനും ആലപിച്ച ഗാനങ്ങളുമായി , പ്രേക്ഷകർക്ക് വിസ്മയത്തിന്റെ സമാനതകളില്ലാത്ത സായാഹ്നം സമ്മാനിക്കുന്നു.
ഇനി 4.5 കോടി മാത്രം ! ചരിത്രമാകാൻ മഞ്ഞുമ്മൽ ബോയ്സ്, വെറും 20 ദിവസത്തിൽ പണംവാരിക്കൂട്ടി ചിത്രം
2008ൽ ആയിരുന്നു ആടുജീവിതത്തിന് തുടക്കം കുറിക്കുന്നത്. ശേഷം 2018ൽ ചിത്രീകരണം തുടങ്ങി. പിന്നീട് കൊവിഡ് ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങൾ കാരണം ഷൂട്ടിംഗ് നീണ്ടുപോയി. ഒടുവിൽ 2023 ജൂലൈ 14 നാണ് ആടുജീവിതത്തിന്റെ ചിത്രീകരണം പൂർത്തിയായത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ